നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത അക്രമം തുടരുകയണ്. പതിനാലിലധികം പേര് കൊല്ലപ്പെട്ടു. വീടുകള്‍, കടകള്‍, ഓഫീസുകള്‍ എന്തിന് ആശുപത്രികള്‍ പോലും അക്രമിക്കപ്പെട്ടു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനാഘോഷത്തിന് തയ്യാറെടുക്കവെ നടമാടിയ അക്രമ കൊലപാതക രാഷ്ട്രീയം തുടങ്ങിയതും തുടരുന്നതും മമതാബനര്ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി. ആ പാര്‍ട്ടി എന്നാല്‍ ഇന്ന് ഏറിയകൂറും മുമ്പ് സിപിഎമ്മിനുവേണ്ടി അടിയും കുത്തും നടത്തിയ ക്രിമിനലുകളാണ്. അന്യദേശക്കാരായ ഈ അക്രമികള്‍ക്ക് ചെല്ലും ചെലവും നല്കി സംരക്ഷിച്ചത് സിപിഎമ്മുകാരാണ്. പൗരത്വം നല്കിയതും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതും റേഷന്കര്ഡ് നല്കിയതും മൂന്നര പതിറ്റാണ്ട് സംസ്ഥാനം ഭരിച്ച സിപിഎമ്മാണ്. ഭരണം നിലനിര്‍ത്തുക എന്നതല്ലാതെ അത്തരക്കാര്‍ക്ക് വേലയും കൂലിയും വിദ്യാഭ്യാസവും നല്കുന്നതില് അവര്‍ ശ്രദ്ധിച്ചില്ല.
മലിനജലത്തില്‍ കൊതുകെന്നപോലെ മമതാബാനര്‍ജി ഈ ജനവിഭാഗത്തില്‍ ശ്രദ്ധപിടിച്ചുപറ്റി. തല്ലിയും കൊന്നും ശീലിച്ചവര്‍ക്ക് നല്ലൊരു മേച്ചില്പുറമായി തൃണമൂല്‍ കോണ്‍ഗ്രസ്. സിപിഎമ്മിനെ ഭരണത്തില്‍ നിന്നിറക്കി അധികാരമേറ്റ മമത സിപിഎമ്മിനെക്കാള്‍ നന്നായി വര്‍ഗീയ കാര്‍ഡിറക്കി. ബംഗാളില്‍ സിപിഎം ഇന്ന് ‘സംപൂജ്യ’രാണ്. ഒരാള്‍പോലും നിയമസഭയിലില്ല. അങ്ങിനെയല്ല ബിജെപി. വന്‍ശക്തിയായി മാറി. ആഞ്ഞുപിടിച്ചാല്‍ ഭരണം തന്നെ കയ്യില്‍വരും. അതിനെ തടയിടാന്‍ മമത ആസൂത്രണം ചെയ്ത കലാപരിപാടിയണ് കൊലപാതക രാഷ്ട്രീയം.
വിഭജനകാലത്തുണ്ടായതുപോലുള്ള അതിക്രമങ്ങളും കശാപ്പുകളും നടമാടുമ്പോഴണ് ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയോടൊപ്പം വിദേശകാര്യസഹമന്ത്രി വി.മുരളീധരനും പശ്ചിമബംഗാളിലെത്തിയത്. അക്രമിക്കപ്പെട്ടവരെയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് ആശ്വസിപ്പിക്കാനെത്തിയ മുരളീധരനും സംഘവും സഞ്ചരിച്ച വാഹനത്തെ തടഞ്ഞുനിര്‍ത്തി മാരകയുധങ്ങളുമായി ആക്രമിച്ചത് രാജ്യത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവമാണല്ലോ. അതിനെ അപലപിക്കാന്‍പോലും ജനാധിപത്യത്തിന്റെ പുരപ്പുറത്തുകയറി കവാത്തുനടത്തുന്നവര് തയ്യാറയില്ല. സാമൂഹ്യ-സാംസ്കാരിക-സാഹിത്യ നായകന്മാരും ബംഗാളിലെ കുരുതികളെക്കുറിച്ച് മിണ്ടിയിട്ടില്ല. കൊലക്കത്തിയുമായി പാഞ്ഞടുക്കുന്നവര്‍ ബംഗ്ലാദേശികളും മരിച്ചുവീഴുന്നവര്‍ ബംഗാളികളുമാകുമ്പോള് കാണാന്‍ നല്ല ചേലെന്ന് സന്തോഷിക്കുന്ന മാധ്യമങ്ങളും. ശത്രുരാജ്യത്തുപോലും ഇന്ത്യന്‍ മന്ത്രി ചെന്നാല്‍ അക്രമിക്കപ്പെടാറില്ല. ഇത് മുഖ്യമന്ത്രിയുടെ ഒത്താശയോടെ എന്നതില്‍ സംശയമില്ല. അവര്‍ക്ക് അധികാരം മതി. അതിനുവേണ്ടി എന്തും ചെയ്യും. അതാണവരുടെ ചരിത്രം.
തൃണമൂലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗാളില്‍ അരങ്ങേറിയ അക്രമങ്ങളില്‍ കൂട്ട പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേരെന്ന് നദ്ദ പ്രസ്താവിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ നടന്ന അക്രമങ്ങളാണ് ബംഗാള്‍ ജനതയ്ക്ക് മേല്‍ നടന്നത്. തൃണമൂലുകാരുടെ ആക്രമണങ്ങള്‍ക്കിരയായ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പതിനാലു പേരാണ് മരിച്ചത്. സ്ത്രീകളെ ബലാത്സംഗം ചെയ്തു. വീടുകള്‍ കൊള്ളയടിച്ചു. ബ്രിട്ടീഷ് ഭരണ കാലത്തേതിന് സമാനമാണ് അക്രമങ്ങള്‍. ആംഫാന്‍ ചുഴലിക്കാറ്റാണ് കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ആഞ്ഞടിച്ചത്. ഇപ്പോള്‍ മമതാചുഴലിക്കാറ്റാണ് നാശം വിതയ്ക്കുന്നത്. മമത വിജയിച്ചിട്ടുണ്ടാവാം. എന്നാല്‍ ജനമനസ്സുകളില്‍ മമത ഇല്ലാതായി. ബംഗാളില്‍ എല്ലാവര്ക്കും നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുറപ്പാക്കണം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനമാണ് നടിക്കുന്നത്. രണ്ടു ദിവസമായി ഇവര്‍ മിണ്ടുന്നില്ല. ബിജെപിക്കാരെ കൊന്നൊടുക്കുമ്പോള്‍ മിണ്ടാതെ പിന്തുണ കൊടുക്കുകയാണോ ഇവര്‍. ബിജെപിക്കാര്‍ക്ക് സംസ്ഥാനത്ത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും നദ്ദ കൂട്ടിച്ചേര്‍ക്കുന്നു.
ബംഗാളിലെ അക്രമങ്ങളും പ്രീണന നയവും ഉന്മൂലനം ചെയ്യുകതന്നെ വേണം. വിഭജനകാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത്. ഇത്രയേറെ സംഘര്‍ഷവും നാശനഷ്ടങ്ങളും സംഭവിച്ചിട്ടും സംയമനം പാലിച്ച പ്രവര്‍ത്തകരെ അഭിനന്ദിച്ച നദ്ദ, പ്രവര്‍ത്തകരുടെ ജീവത്യാഗം വെറുതേയാവില്ലെന്നു പറഞ്ഞു. അക്രമികളെ തുറന്നു കാട്ടാനും ക്രിയാത്മക പ്രതിപക്ഷമായി വര്‍ത്തിക്കാനും അദ്ദേഹം ബിജെപി എംഎല്‍എമാരോടും പ്രവര്‍ത്തകരോടും ആഹാ്വനം ചെയ്തു. ബിജെപി ജയിച്ച സ്ഥലങ്ങളിലാണ് അക്രമമെന്നാണ് മമതയുടെ ന്യായീകരണം. അതുതന്നെയാണ് പ്രശ്നം. ബിജെപി ജയിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നതാണ് അവരിപ്പോള്‍ നടപ്പാക്കുന്നത്. ഈ അഹന്ത അംഗീകരിച്ചുകൊടുക്കാന്‍ ആത്മാഭിമാനമുള്ളവര്ക്കാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: