Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ബംഗാളിലെ അക്രമങ്ങള്‍ ആസൂത്രിതം; സമാധാനം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം; കലാപകാരികള്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആര്‍എസ്എസ്

ജുഗുപ്‌സാവഹമായ ഈ അക്രമം അഴിച്ചുവിട്ട സാമൂഹികവിരുദ്ധര്‍ സ്ത്രീകളോട് മോശമായി പെരുമാറിയത് നിഷ്ഠൂരവും നിന്ദ്യവുമാണ്. അവര്‍ നിരപരാധികളെ ക്രൂരമായി കൊല്ലുകയും വീടുകള്‍ കത്തിക്കുകയും, കടകളും മാളുകളും നിര്‍ലജ്ജം കൊള്ളയടിക്കുകയും ചെയ്തു. അക്രമത്തിന്റെ ഫലമായി അശരണരായിത്തീര്‍ന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അനേകം സഹോദരങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ അവരുടെ ജീവനും മാനവും സംരക്ഷിക്കാന്‍ അഭയം തേടി പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായി. കൂച്ച്‌ബെഹര്‍ മുതല്‍ സുന്ദര്‍ബന്‍ വരെ എല്ലായിടത്തും സാധാരണജനങ്ങള്‍ ഭയചകിതരായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2021, 09:53 pm IST
in Parivar

നാഗ്പൂര്‍: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റുള്ള രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട് നടത്തുന്ന അക്രമം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം.  

ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പിന് ഒരു പ്രധാന പങ്കുണ്ട്.  പശ്ചിമ ബംഗാളില്‍ അടുത്തിടെ   ഈ ജനാധിപത്യപാരമ്പര്യത്തില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നു. ബംഗാളിലെ മുഴുവന്‍ സമൂഹവും ഇതില്‍ ഗൗരവമായി  പങ്കെടുത്തിട്ടുണ്ട്.  പരസ്പരം മത്സരിക്കുന്നവര്‍  ചിലപ്പോള്‍ വികാരങ്ങള്‍ക്കനുസൃതമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും പ്രതിവാദങ്ങള്‍ ഉന്നയിക്കുന്നതിലും പരിധി ലംഘിക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, മത്സരിക്കുന്ന എല്ലാ പാര്‍ട്ടികളും നമ്മുടെ രാജ്യത്തിന്റേതാണെന്നും, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നവര്‍   സ്ഥാനാര്‍ത്ഥികള്‍, അവരുടെ പിന്തുണക്കാര്‍, വോട്ടര്‍മാര്‍  എല്ലാവരും  രാജ്യത്തിന്റെ പൗരന്മാരാണെന്നും നമ്മള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കണം.

എന്നാല്‍, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നയുടനെ സംസ്ഥാനവ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് മാത്രമല്ല, അത് ആസൂത്രിതമാണെന്ന് കാണുകയും ചെയ്യുന്നു.

ജുഗുപ്‌സാവഹമായ  ഈ അക്രമം അഴിച്ചുവിട്ട  സാമൂഹികവിരുദ്ധര്‍ സ്ത്രീകളോട് മോശമായി പെരുമാറിയത് നിഷ്ഠൂരവും നിന്ദ്യവുമാണ്. അവര്‍ നിരപരാധികളെ ക്രൂരമായി കൊല്ലുകയും  വീടുകള്‍ കത്തിക്കുകയും,  കടകളും മാളുകളും നിര്‍ലജ്ജം  കൊള്ളയടിക്കുകയും ചെയ്തു. അക്രമത്തിന്റെ  ഫലമായി അശരണരായിത്തീര്‍ന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അനേകം സഹോദരങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ അവരുടെ ജീവനും മാനവും  സംരക്ഷിക്കാന്‍ അഭയം തേടി പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായി. കൂച്ച്‌ബെഹര്‍ മുതല്‍ സുന്ദര്‍ബന്‍ വരെ എല്ലായിടത്തും സാധാരണജനങ്ങള്‍  ഭയചകിതരായിട്ടുണ്ട്.

ഈ ഭീകരമായ അക്രമത്തെ രാഷ്‌ട്രീയ സ്വയംസേവക സംഘം ശക്തമായി അപലപിക്കുന്നു. വോട്ടെടുപ്പിനു ശേഷമുണ്ടായ ഈ അക്രമം എല്ലാവരുടെയും അഭിപ്രായത്തോട്  ആദരവും സഹവര്‍ത്തിത്വവും കാട്ടുന്ന ഭാരതീയ പാരമ്പര്യത്തിനു വിരുദ്ധമാണ്. അത്  ജനാധിപത്യത്തിന്റെ അന്തസത്തയ്‌ക്കും  നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏകജനതക്കും  പൂര്‍ണമായും വിപരീതമാണ്.

സംസ്ഥാനത്തെ  ഭരണസംവിധാനങ്ങള്‍   നിഷ്‌ക്രിയമായതും  അവര്‍ നിശബ്ദരായ കാഴ്ചക്കാരായി തുടര്‍ന്നുവെന്നതും  ഈ മനുഷ്യത്വരഹിതമായ അക്രമത്തിന്റെ ഏറ്റവും ഭീകരമായ ഭാഗമാണ്. കലാപകാരികള്‍ എന്തിനെയെങ്കിലും  ഭയപ്പെടുകയോ, അക്രമം നിയന്ത്രിക്കാന്‍ സംസ്ഥാന പോലീസും ഭരണകൂടവും മുന്‍കൈയെടുക്കുകയോ ചെയ്തിട്ടില്ല .

ഏത് കക്ഷി അധികാരത്തിലായാലും, ക്രമസമാധാനപാലനത്തിലൂടെ സമൂഹത്തില്‍ സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കുക, സാമൂഹ്യവിരുദ്ധരുടെ മനസ്സില്‍ നിയമഭയം വളര്‍ത്തുക, അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുക എന്നിവ ഭരണകൂടത്തിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പ് വിജയം രാഷ്‌ട്രീയ പാര്‍ട്ടികളുടേതാണ്, പക്ഷേ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മുഴുവന്‍ സമൂഹത്തോടും  ഉത്തരവാദിത്തമുണ്ട്.

അക്രമം അടിയന്തിരമായി അവസാനിപ്പിക്കുവാനും,  നിയമവാഴ്ച ഫലപ്രദമായി സ്ഥാപിക്കാനും, കുറ്റവാളികളെ കാലതാമസമില്ലാതെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കാനും പശ്ചിമ ബംഗാളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് ആര്‍ എസ് എസ് ആവശ്യപ്പെടുന്നു. കൂടാതെ  , ദുരിതബാധിതരുടെ മനസ്സില്‍  സുരക്ഷിതത്വവും ആത്മവിശ്വാസവും വളര്‍ത്താനും അവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുവാനും ആവശ്യപ്പെടുന്നു. പശ്ചിമ ബംഗാളില്‍  സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായതും സാധ്യമായതുമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മേല്‍പ്പറഞ്ഞ ദിശയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആര്‍ എസ് എസ്  അടിയന്തിരമായി ആവശ്യപ്പെടുന്നു.

പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്  ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുവാനും അവരില്‍   വിശ്വാസം  ഉളവാക്കുവാനും,  അക്രമത്തെ നിസ്സംശയമായും അപലപിക്കുവാനും, സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനു  സഹായിക്കുവാനും,  എല്ലാ ബുദ്ധിജീവികളോടും സാമൂഹിക-മത-രാഷ്‌ട്രീയ നേതൃത്വത്തോടും ആര്‍എസ്എസ് അഭ്യര്‍ത്ഥിക്കുന്നു.

Tags: ആര്‍എസ്എസ്violenceബംഗാള്‍West Bengal violenceമോഹന്‍ ഭാഗവത്സ്വയംസേവകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

World

ഗ്രേറ്റർ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഒസ്മാൻ ഹാദിയെ അജഞാതൻ കൊലപ്പെടുത്തിയതിൽ നടുങ്ങി ബംഗ്ലാദേശ് ; രാത്രി മുതൽ കലാപം തുടരുന്നു

Editorial

അക്രമങ്ങളും ക്രമക്കേടും ആവര്‍ത്തിച്ച് സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.