ന്യൂദല്‍ഹി:ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയമായ കോണ്‍ഗ്രസ് പ്രകടനങ്ങളെക്കുറിച്ച് ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.
കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കൂടുതൽ വിശകലനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍റി പാര്‍ട്ടി തെരഞ്ഞെടുപ്പ് വിലയിരുത്തലുമായി ബന്ധപ്പെട്ട് ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തില്‍ സോണിയ പറഞ്ഞു.
“പശ്ചിമബംഗാളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നു. ഒരു രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഈ തിരിച്ചടിയില്‍ നിന്ന് കോൺഗ്രസ് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്”- സോണിയ ഗാന്ധി പറഞ്ഞു.
പശ്ചിമബംഗാള്‍, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. പശ്ചിമബംഗാളില്‍ 2016ല്‍ 44 സീറ്റുകള്‍ നേടിയ ഇടത്ത് പൂജ്യമായി. ഭരിച്ചിരുന്ന പുതുച്ചേരിയില്‍ പ്രതിപക്ഷമായി. സീറ്റുകള്‍ ചുരുങ്ങുകയും ചെയ്തു. കേരളത്തില്‍ കോണ്‍ഗ്രസ് അമ്പേ തകര്‍ന്നടിഞ്ഞു. തമിഴ്നാട്ടില്‍ മാത്രമാണ് അല്‍പമെങ്കിലും ആശ്വസിക്കാന്‍ വകയുള്ള പ്രകടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: