Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൂട്ടത്തോടെയുള്ള മുസ്ലിം കുടിയേറ്റവും വളരുന്ന ഇസ്ലാമിസവും- ഫ്രാന്‍സ് ആഭ്യന്തരകലാപത്തിലേക്ക് പോയേക്കുമെന്ന് റിട്ട. ജനറല്‍മാരുടെ സംഘം

ഫ്രാന്‍സ് ഒരു ആഭ്യന്തരകലാപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു സംഘം പട്ടാള ജനറല്‍മാരുടെ വിലയിരുത്തല്‍. ഫ്രാന്‍സിലേക്ക് കൂട്ടത്തോടെ മുസ്ലിം വിഭാഗം അനിയന്ത്രിതമായി കുടിയേറുന്നതും പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിസവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2021, 08:37 pm IST
in World

പാരിസ്: ഫ്രാന്‍സ് ഒരു ആഭ്യന്തരകലാപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു സംഘം പട്ടാള ജനറല്‍മാരുടെ വിലയിരുത്തല്‍. ഫ്രാന്‍സിലേക്ക് കൂട്ടത്തോടെ മുസ്ലിം വിഭാഗം അനിയന്ത്രിതമായി കുടിയേറുന്നതും പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിസവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫ്രാന്‍സില്‍ ഈയിടെ നടന്ന ജിഹാദി ആക്രമണങ്ങളുടെ ഒരു നീണ്ട നിരയെത്തുടര്‍ന്നാണ് റിട്ട. ജനറല്‍മാരുടെ ഈ കണ്ടെത്തല്‍. ഫ്രഞ്ച് ഇന്‍റലിജന്‍സ് വിഭാഗത്തിന് തീര്‍ത്തും അപരിചിതരായ ഒരു സംഘം യുവ മുസ്ലിങ്ങളാണ് ഈ ആക്രമണത്തിന് പിന്നില്‍. ഒരു സ്‌കൂള്‍ അധ്യാപികയുടെ തലവെട്ടിമാറ്റിയ സംഭവവും ഇതില്‍പ്പെടും. ഒമ്പത് ജിഹാദി ആക്രമണങ്ങളാണ് ഫ്രാന്‍സില്‍ ഈയിടെ അരങ്ങേറിയത്. മതമൗലികവാദികളായി മാറിയ നിരവധി മുസ്ലിം ചെറുപ്പക്കാര്‍ ഫ്രാന്‍സിലുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ഫ്രഞ്ച് ഇന്‍റലിജന്‍സ് സേന നിരീക്ഷിക്കുന്ന ജിഹാദികളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. രാജ്യത്ത് ഇസ്ലാമിക മതമൗലികവാദികളെ കണ്ടെത്തുന്നതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന് തെളിവാണ് കൂടെക്കൂടെയുള്ള ഇത്തരം ആക്രമണങ്ങള്‍. 2021 ഏപ്രില്‍ 23ന് 36 കാരനായ ടൂണീഷ്യയില്‍ നിന്നും ഫ്രാന്‍സിലേക്ക് ചേക്കേറിയ ചെറുപ്പക്കാരന്‍ നടത്തിയ ജിഹാദി ആക്രമണം എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. റംബൂയ്‌ലെറ്റ് എന്ന ശാന്തമായ ടൗണിലെ ഒരു പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് 49 കാരിയായ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന സ്ത്രീയെ കുത്തിക്കൊന്നത്. 2020 ഡിസംബറിലാണ് ഈ ചെറുപ്പക്കാരന് ഫ്രഞ്ച് പൗരത്വം ലഭിച്ചത്. അന്തരീക്ഷത്തില്‍ അള്ളാഹു അക്ബര്‍ വിളി ഉയര്‍ന്നത് കേട്ടതിന് ധാരാളം പേര്‍ സാക്ഷികളായുണ്ട്. പൊലീസ് ഇയാളെ വെടിവെച്ച് കൊന്നു. മരിച്ച സ്ത്രീക്ക് 13ഉം 18ഉം വയസ്സായ രണ്ട് പെണ്‍കുട്ടികളുണ്ട്.

എളുപ്പത്തില്‍ മറക്കാവുന്ന ജിഹാദി ആക്രമണമല്ല ചെചെനില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ 18 കാരനായ ചെറുപ്പക്കാരന്‍ ചെയ്തത്. 47 കാരിയായ ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കുന്ന സാമുവല്‍ പാറ്റി എന്ന അധ്യാപികയെയാണ് കഴുത്തറുത്ത് കൊന്നത്. പാരിസിലെ ശാന്തമായ എറാഗ്നി എന്ന പ്രാന്തപ്രദേശത്താണ് ഈ സ്‌കൂള്‍. 13കാരിയായ ഒരു മുസ്ലിം പെണ്‍കുട്ടിയാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്. ഈ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം തന്റെ മാതാപിതാക്കള്‍ അറിയരുതെന്ന് പെണ്‍കുട്ടി ആഗ്രഹിച്ചു. അവള്‍ ഒരു ചെറിയ നുണക്കഥ മെനഞ്ഞു. തന്നെ സാമുവല്‍ പാറ്റി എന്ന അധ്യാപിക ക്ലാസില്‍ നിന്നും പുറത്താക്കിയത് ക്ലാസില്‍ മറ്റ് കുട്ടികള്‍ക്ക് നഗ്നനായ നബിയുടെ ചിത്രം കാണിച്ചുകൊടുക്കാനാണ് എന്നതായിരുന്നു ആ പെണ്‍കുട്ടി മെനഞ്ഞ നുണക്കഥ. ഈ കഥ ജിഹാദികള്‍ക്കിടയില്‍ പരന്നു. അവര്‍ പകരം വീട്ടി. ഈ കുറ്റകൃത്യത്തില്‍ പത്ത് ജിഹാദികളുണ്ട്. അതില്‍ പള്ളി ഇമാമായ പെണ്‍കുട്ടിയുടെ പിതാവും ഉള്‍പ്പെടും.

കത്തില്‍ ഫ്രാന്‍സിലെ അതിമര്യാദ കാട്ടുന്ന കോടതിയെയും വിമര്‍ശനവിധേയമാക്കുന്നു. ഈയിടെ ഒരു ജൂത സ്ത്രീയുടെ ഫ്‌ളാറ്റിലേക്ക് ഇടിച്ച് കയറിച്ചെന്ന് അവരെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ട് കൊന്ന മാലിയില്‍ നിന്നും കുടിയേറിയ ആഫ്രിക്കന്‍ മുസ്ലിംയുവാവിലെ തെളിവുണ്ടായിട്ടും വിചാരണ ചെയ്യാന്‍ കോടതി കൂട്ടാക്കിയില്ല. അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് ആ ചെറുപ്പക്കാരന്‍ ജൂത സ്ത്രീയെ കൊലപ്പെടുത്തിയത്.

സുരക്ഷാരംഗത്ത് ഒട്ടേറെ പോരായ്‌മകള്‍ പുറത്തുവരികയാണ്. സര്‍ക്കാരാകട്ടെ ഇത്തരം പ്രശ്‌നങ്ങളില്‍ കാര്യക്ഷമതയോടെ ഇടപെടുന്നുമില്ല. ഏപ്രില്‍ 2022ല്‍ ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഇക്കുറി നടന്ന അഭിപ്രായസര്‍വ്വേകളില്‍ യാഥാസ്ഥിക നാഷണല്‍ റാലി പാര്‍ട്ടിയുടെ മറീന്‍ ലെ പെന്‍ ആണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനേക്കാള്‍ മുമ്പില്‍.

വിരമിച്ച 20 ജനറല്‍മാരാണ് കത്തില്‍ ഒപ്പുവെച്ചത്. ഫ്രഞ്ച് മാസികയായ വേല്യുര്‍സ് ആക്ച്വല്‍സ് എന്ന മാസികയിലാണ് ഈ കത്ത് പ്രസിദ്ധീകരിച്ചത്.

സാംസ്‌കാരിക മാര്‍ക്‌സിസം, അനിയന്ത്രിതമായ ബഹുസംസ്‌കാരവാദം സന്ദര്‍ശിക്കാന്‍ പറ്റാത്ത ഇടങ്ങളുടെ വളര്‍ച്ച എന്നിവയും ഫ്രാന്‍സിന്റെ പുതിയ തലവേദനകളായി കത്ത് ചൂണ്ടിക്കാട്ടുന്നു.

Tags: ജിഹാദി ആക്രമണംമുസ്ലീംislamistsJihadi TerrorismJihadയുദ്ധംfranceEmmanuel Macronമുസ്ലീം ജനസംഖ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

World

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

World

പിനാകയിൽ കണ്ണുടക്കി ഫ്രാൻസ് ; ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും സ്വന്തമാകുമോ ? റിപ്പോർട്ടുകൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.