കോഴിക്കോട്: കേരളത്തില്‍ കൊവിഡ് പ്രതിരോധ ചികിത്സയ്‌ക്കാവശ്യമായ ഓക്‌സിജന്‍ കരുതലിലുണ്ട്. അടുത്ത രണ്ടാഴ്ച നിര്‍ണായകമായിരിക്കെ, ഓക്‌സിജന്‍ ഉല്‍പ്പാദനത്തിന് പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം അടുത്ത ബുധനാഴ്ച തുടങ്ങും. ഇതിന് കേന്ദ്ര പെട്രോളിയം എക്‌സ്‌പ്ലൊസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ പരീക്ഷണ പ്രവര്‍ത്തനം നടത്തി അനുമതി നല്‍കിക്കഴിഞ്ഞു.
സംസ്ഥാനത്ത് പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി 337 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ച് സംഭരിച്ചിട്ടുണ്ട്. പാലക്കാട്ടെ ഐനോക്‌സില്‍ മെയ് അഞ്ചിലെ കണക്ക് പ്രകാരം 95 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കരുതലണ്ട്. കെഎംഎംഎല്‍ ല്‍ രണ്ട് മെ.ടണ്‍, പ്രാക്‌സ്എയറില്‍ 29 മെ.ടണ്‍, വിവധ ഫില്ലിങ് പ്ലാന്റുകളില്‍ 60 മെ.ടണ്‍ എന്നിങ്ങനെയാണ് കരുതല്‍.
മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ കണക്ക് ഇങ്ങനെ: 69.51 മെ.ടണ്‍ ഫില്‍ ചെയ്ത സിലിണ്ടറുകളുണ്ട്. അഞ്ചാം തീയതി 71.49 മെ.ടണ്‍ വിതരണം ചെയ്ത ശേഷമാണ് ഇത്. 11.93 മെ.ടണ്‍ നേരത്തേ നിറച്ചുവെച്ചതുണ്ട്. നിറയ്‌ക്കാന്‍ പാകത്തില്‍ 3252 സിലിണ്ടറുകളും തയാറാണ്.
കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മെഡിക്കല്‍ കോളെജുകള്‍ക്ക് അനുവദിച്ച ഓക്‌സിജന്‍ ഉല്‍പ്പാദന സംവിധാനങ്ങള്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ വേണം അതിന്റെ അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കാന്‍. അത് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഓക്‌സിജന്‍ ഉല്‍പ്പാദന കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയാണ്. പാലക്കാട് വടക്കഞ്ചേരിയിലെ കിഴക്കഞ്ചേരി പഞ്ചായത്തില്‍ ഓക്‌സിലിയം പ്രോഡക്ട്‌സ് എല്‍എല്‍പിയുടെ എഎസ് യു പ്ലാന്റിന് അനുമതി നല്‍കി. ബുധനാഴ്ച ഉല്‍പ്പാദനം തുടങ്ങും.
കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയ ഓക്‌സിജന്‍ ഉല്‍പ്പാദന സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ 2972 ബെഡുകളില്‍ 24 മണിക്കൂര്‍ ഓക്‌സിജന്‍ ലഭ്യമാക്കാവുന്നതാണ്. അതിനിടെയാണ് 1000 ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: