Categories: India

തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരമേറ്റു; 35 അംഗ മന്ത്രിസഭയിൽ ഗാന്ധിയും നെഹ്‌റുവും, 15 പേർ പുതുമുഖങ്ങൾ

മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളാണ് ഉള്ളത്. ആഭ്യന്തര വകുപ്പിന്റേയും ചുമതല സ്റ്റാലിനാണ്. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലില്ല.

Published by

ചൈന്നൈ:  തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ ഒമ്പത് മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സ്റ്റാലിന് ഒപ്പം 34 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളാണ് ഉള്ളത്. ആഭ്യന്തര വകുപ്പിന്റേയും ചുമതല സ്റ്റാലിനാണ്. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലില്ല. ചെക്കോപ്പ്-തിരുനെല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരുടേയും അവരുടെ വകുപ്പുകളും ഉള്‍പ്പെട്ട പട്ടിക രാജ്ഭവന് നല്‍കിയത്.

സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇത്തവണ ഗാന്ധിയും നെഹ്‌റുവും ഉള്‍പ്പെടുന്നു എന്നതാണ് കൗതുകകരമായ വസ്തുത. റാണിപ്പേട്ടില്‍നിന്നുള്ള എംഎല്‍എ ആര്‍. ഗാന്ധി ഖാദി-ഗ്രാമ വ്യവസായം-ഭൂദാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരിക്കും. ട്രിച്ചി വെസ്റ്റ് എംഎല്‍എ ആയ കെ. എന്‍. നെഹ്‌റു നഗരവികസന മന്ത്രിയാകും.

ദുരൈമുരുകനാണ് ജലവിഭവ വകുപ്പ്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാവും. യുവ എം.എല്‍.എ. അന്‍പില്‍ മഹേഷിന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ലഭിക്കും. കരുണാനിധിയുടെ കാലത്ത് ഡി.എം.കെ. മന്ത്രിസഭയിലുണ്ടായിരുന്ന 14 പേര്‍ക്ക് ഇത്തവണ അവസരം നല്‍കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക