തിരുവനന്തപുരം : സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് എന്‍എസ്്എസ് കൂട്ടുന്നു. ജി. സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനങ്ങളുമായി സിപിഎം. പാര്‍ട്ടി മുഖപത്ത്രതില് എ. വിജയരാഘവന് നല്കിയ ലേഖനത്തിലാണ് ഇത്തരത്തില്‍ എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
സര്‍ക്കാറിനെതിരായ അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്കാന് പരസ്യപ്രസ്താവനകള്‍ നടത്തി. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം ഊര്‍ജ്ജമാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്നപോലെ ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ഉന്നയിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമം നടന്നതായും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തുകയും ഇതിനെതിരെ സിപിഎം നേതാവ് വിജയരാഘവനും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ എല്‍ഡിഎഫിനോട് വിരോധമില്ലെന്നും. തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന വളച്ചൊടിച്ചതാണെന്നുമുള്ള നിലപാടിലായിരുന്നു എന്‍എസ്എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: