തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ തലസ്ഥാനത്തെ ആരോഗ്യ പരിരക്ഷാമേഖലയ്ക്കൊപ്പം അണിചേരാന്‍ അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ (എഎച്ച്പിഐ) കേരള ചാപ്റ്ററും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി (ഐആര്‍സിഎസ്) കേരള ബ്രാഞ്ചും സംയുക്തമായി സന്നദ്ധ പ്രവര്‍ത്തനത്തില്‍ താത്പര്യമുള്ളവരെ ക്ഷണിക്കുന്നു.
എംബിബിഎസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും, ബിഎസ് സി നഴ്സിംഗ്/ ജനറല്‍ നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. മറ്റു രാജ്യങ്ങളില്‍ നിന്ന് എംബിബിഎസ് പാസായവര്‍ക്കും അവസരമുണ്ട്. പ്രായപരിധി പ്രശ്നമല്ല. ഇതോടൊപ്പം പ്രീഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ള 40-50 വയസ്സിനിടയിലുള്ള തിരുവനന്തപുരം നിവാസികള്‍ക്കും അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
നിശ്ചിത കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എഎച്ച്പിഐ യുടേയും ഐആര്സിഎസിയുടേയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും ഓണറേറിയവും ലഭിക്കും. ഇതില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ redcrosskeralastatebranch@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡേറ്റ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 91 989 511 5892, 0471 2478106 (രതീഷ് ചന്ദ്രന്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: