പുല്‍പ്പള്ളി: കൊവിഡ് വ്യാപനം മൂലം കര്‍ണാടകയിലെ മലയാളി പാട്ട കര്‍ഷകരും ദുരിതത്തില്‍. അതിര്‍ത്തികളും ഊടുവഴികളും പൂര്‍ണമായി അടച്ചതോടെ ദിവസേനെയും ഇടക്കിടെയും ഇഞ്ചികര്‍ഷകര്‍ക്ക് നാട്ടിലെത്തി തിരിച്ചുപോകാനുള്ള മാര്‍ഗമാണ് അടഞ്ഞത്.
പ്രധാനമായും ഏറെയും വയനാട്ടില്‍ നിന്നുള്ള കര്‍ഷകരാണ് കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം പാട്ടകൃഷി ചെയ്തുവരുന്നത്. കബനിയിലെ തോണിക്കടത്തിലൂടെ ഇവര്‍ക്ക് ദിവസേനയെന്നോണം പോയി വരാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ആളുകളുടെ എണ്ണം വര്‍ധിച്ചതോടെ കൊവിഡ് പ്രതിരോധാര്‍ത്ഥം തോണിക്കടത്തിന് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ദിവസേനയുള്ള യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന പെരിക്കല്ലൂര്‍ കടവ്, മരക്കടവ്, ചേകാടി, മറ്റു വനപാതകള്‍ എന്നിവിടങ്ങളിലെല്ലാം അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ കര്‍ഫ്യൂ നിലനില്ക്കുന്നതില് കേരളത്തില്‍ നിന്നു ചരക്കു വാഹനങ്ങളൊഴികെ മറ്റു വാഹനങ്ങളൊന്നും കര്‍ണാടകയിലേക്കു പ്രവേശിപ്പിക്കുന്നില്ല. കര്‍ണാടകയിലും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളെ കിട്ടാനുമില്ല.
കൃഷിപണികള്‍ യഥാസമയം നടത്താനും സാധിക്കാത്ത അവസ്ഥയുണ്ട്. നാട്ടില്‍ നിന്ന് തൊഴിലാളികളെയും വളവും കൃഷി സ്ഥലത്ത് എത്തിക്കാനും കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: