ന്യൂദല്‍ഹി: ആര് എല്‍ ഡി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ അജിത് സിംഗ് കോവിഡ് ബാധിച്ച് 82 വയസ്സായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഏപ്രില്‍ 20ന് അദ്ദേഹത്തെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ അവസ്ഥ മോശമാകുകയായിരുന്നു.
അജിത് സിംഗിന്റെ മകനും എം പിയുമായ ജയന്ത് ചൗധരിയാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തു വിട്ടത്. 1986ലാണ് അജിത് സിംഗ് രാജ്യസഭാംഗമാകുന്നത്. തുടര്‍ന്ന് അദ്ദേഹം ഏഴ് തവണ ലോക്സഭാംഗമായി.
വി പി സിംഗ് മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത അജിത് സിംഗ് പിന്നീട് നരസിംഹ റാവു മന്ത്രിസഭയില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായി. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് ആര് എല്‍ ഡി രൂപീകരിച്ച അദ്ദേഹം 2001ലെ വാജ്പേയി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: