Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബംഗാളിലെ രാഷ്‌ട്രീയ ഭീകരത

ബിജെപി ദേശീയ വക്താവും ഡാര്‍ജലിങ്ങില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ രാജു ബിസ്ത പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതക രാഷ്‌ട്രീയത്തെക്കുറിച്ച്..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 05:00 am IST
in Main Article

പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ് ലോക്സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എന്റെ പേര് പ്രഖ്യാപിച്ചതു മുതല്‍ നിലയ്‌ക്കാത്ത ഫോണ്‍ കോളുകളായിരുന്നു. ആദ്യമെത്തിയത് കുടുംബാംഗങ്ങളുടേയും അടുത്ത സുഹൃത്തുക്കളുടേതുമായിരുന്നു. അതില്‍ അസാധാരണമായ ചിലതുണ്ടായിരുന്നു. വിളച്ചവര്‍ ആദ്യം അഭിനന്ദിച്ചു. ഉടന്‍ തന്നെ അവര്‍ മുന്നറിയിപ്പും നല്‍കി. ‘നിങ്ങള്‍ ഡാര്‍ജലിങ്ങില്‍ മത്സരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. പക്ഷേ, നിങ്ങള്‍ കരുതിയിരിക്കണം. ഇത് ബംഗാള്‍ ആണ്’. ബാല്യകാല സുഹൃത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു ഇത്.

‘നിങ്ങള്‍ക്ക് അംഗരക്ഷകര്‍ അനിവാര്യമാണ്. ബംഗാളില്‍ ഭരണപക്ഷത്തിനെതിരെ നില്‍ക്കുന്നത് വളരെ അപകടമാണ്’ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന ഒരാളുടെ നിര്‍ദ്ദേശം ഇപ്രകാരമായിരുന്നു. ബംഗാളിലെ അക്രമരാഷ്‌ട്രീയത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നു വിളിച്ച ഓരോരുത്തരും നല്‍കിയതെന്ന് ഞാന്‍ ഓര്‍ക്കുന്നു.

ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ബംഗാളിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ  കുഗ്രാമങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. എനിക്കുനേരെ എന്തുണ്ടായാലും അംഗരക്ഷകരെ കൂടാതെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നവര്‍ക്ക് മാത്രമേ സുരക്ഷിതത്വമുള്ളൂ.

അധികാരത്തില്‍ ഇരിക്കുന്നവരെ ഭയന്നാണ് ഇവിടെയുള്ള പൊതുജനത്തിന്റെ ജീവിതം. പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍, അവര്‍ എതിര്‍പക്ഷത്തുള്ളവരാണെങ്കില്‍, അവര്‍ക്കുപോലും പശ്ചിമ ബംഗാളില്‍ സുരക്ഷിതത്വമില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂറ്റിയമ്പതോളം ബിജെപി പ്രവര്‍ത്തകരെയാണ്, തൃണമൂല്‍ ഗുണ്ടകള്‍ വകവരുത്തിയത്. ഇതില്‍ ഹേമതാബാദിലെ ബിജെപി എംഎല്‍എയും ഉള്‍പ്പെടുന്നു. കൊലപാതകികളെ നിയമത്തിന്റെ മുന്നില്‍ ഇതുവരേയും കൊണ്ടുവന്നിട്ടുമില്ല.

2017 ല്‍ 11 ഗോര്‍ഖ യുവാക്കളാണ് പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സമാധാനപരമായി പ്രകടനം നടത്തിയ നിരായുധരായ യുവാക്കളെ വെടിവച്ചതിന്റെ കാരണം കണ്ടെത്താന്‍ ഒരന്വേഷണം പോലും നടന്നില്ല. 2020 ഡിസംബറില്‍ സിലിഗുരിയില്‍ നടന്ന ബിജെപി റാലിക്കുനേരെയും വെടിവെയ്‌പ്പുണ്ടായി. ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയിക്ക് ജീവന്‍ നഷ്ടമായി. ഇക്കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് പത്തിലേറെ ബിജെപിക്കാരാണ് കൊല്ലപ്പെട്ടത്. പ്രവര്‍ത്തകരുടെ വീടുകള്‍ അഗ്‌നിയ്‌ക്ക് ഇരയാക്കി. കച്ചവടസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ബംഗാളിലുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ഭീകരത അഴിച്ചുവിട്ടിരിക്കുകയാണ്. അത് മൂടിവയ്‌ക്കാനും ന്യായീകരിക്കുവാനുമാണ് പലരുടേയും ശ്രമം.

ഈ അതിക്രമങ്ങളെ ന്യായീകരിച്ചുകൊണ്ട് ഒരാള്‍ നടത്തിയ ട്വീറ്റില്‍ പറയുന്നത്, ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള മോദി-അമിത് ഷാ തന്ത്രമാണ്, ബംഗാളില്‍ ബിജെപിക്ക് എതിരായ അതിക്രമം എന്ന പ്രചാരണം എന്നാണ്. പര്‍ബസ്ഥലി ഉത്തറിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ഗോവര്‍ദ്ധന്‍ ദാസിന്റെ വീട് ആക്രമിക്കപ്പെട്ടു. ജെഎന്‍യു വില്‍ പഠനം പൂര്‍ത്തിയാക്കിയ മോളിക്യുലാര്‍ ശാസ്ത്രജ്ഞനാണ് അദ്ദേഹം. അതേപോലെ നിരവധി പ്രവര്‍ത്തകരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.  

സിലിഗുരിയിലെ യുവമോര്‍ച്ച നേതാവ് സൗരവ് ബസുവിനും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ വധശ്രമവും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇതേപോലെ നിരവധി പ്രവര്‍ത്തകര്‍ക്കുനേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല, ആരൊക്കെയാണോ തൃണമൂലിനെ എതിര്‍ക്കുന്നത് അവരും ആക്രമിക്കപ്പെടും. തൃണമൂലിനെ പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസിനും ഇടതിനും വരെ ഈ അക്രമങ്ങളില്‍ നിന്ന് രക്ഷയില്ല.

2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം, സിന്‍ഗ്ലയിലെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ യാത്രാമധ്യേ എന്റെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണമുണ്ടായി. അതേവര്‍ഷം തന്നെ മറ്റൊരാക്രമണവും നേരിട്ടു. ഭാഗ്യം കൊണ്ടാണ് അന്ന് രക്ഷപെട്ടത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ തങ്ങളുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനും തുടര്‍ഭരണം നല്‍കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതേപോലെ പ്രതിപക്ഷത്തിനും പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടാകണം.

ഈ തെരഞ്ഞെടുപ്പില്‍ 39.1 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. അതായത് 2.27 കോടിയിലധികം ജനങ്ങളുടെ വോട്ട് നേടാനായി. 18 എംപിമാരും 77 എംഎല്‍എമാരുമാണ് ബംഗാളില്‍ ബിജെപിക്കുള്ളത്. തൃണമൂലിന് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് മാത്രമല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന അതേ അവകാശങ്ങള്‍ പശ്ചിമ ബംഗാളിന്റെ ഭാഗമായ മറ്റ് ജനങ്ങള്‍ക്കുമുണ്ട്.  

ബിജെപിക്ക് വോട്ടുചെയ്തവരെ ശിക്ഷിക്കുന്നതില്‍ നിന്നും പിന്മാറാനുദ്ദേശമില്ലാതെ, മമത ബാനര്‍ജിയുടെ പിന്തുണയോടുകൂടിതന്നെയാണ് തൃണമൂല്‍ ഗുണ്ടകള്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ നീചവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മമത ഈ നടപചികള്‍ക്കെതിരെ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നു. ഈ ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍, പാര്‍ട്ടിക്കുള്ളിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാവാതെ മമതയുടെ സ്വാധീനശക്തി തന്നെ നഷ്ടപ്പെടും. പശ്ചിമ ബംഗാളില്‍ സംഭവിക്കുന്നതുപോലെ ഇന്ത്യയില്‍ മറ്റൊരിടത്തും സംഭവിക്കുന്നില്ല. ബംഗാളിനോട് തൊട്ടുചേര്‍ന്നുള്ള അസമില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എത്ര പ്രതിപക്ഷ നേതാക്കളും അനുയായികളും കൊല്ലപ്പെട്ടു?. ആരുമില്ല.

ബംഗാളില്‍ ഈ അതിക്രമം തുടരാന്‍ അനുവദിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും. രാഷ്‌ട്രീയ ഭീകരത എന്നാണ് ഇതിനെ വിളിക്കേണ്ടത്. ഭീകരരോട് എപ്രകാരമാണോ പെരുമാറുന്നത് അപ്രകാരം ഇവരേയും കൈകാര്യം ചെയ്യേണ്ടി വരും. അല്ലാത്തപക്ഷം കൊലപാതകവും ബലാത്സംഗവും പശ്ചിമ ബംഗാളില്‍ തുടര്‍ക്കഥയാകും.

രാജുബിസ്ത

Tags: riotബംഗാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്ന് രാജ് ദീപ് സര്‍ദേശായി; എവിടെയാണ് ഇത് ഇല്ലാത്തതെന്ന് സോഷ്യല്‍ മീഡിയ

India

പ്രതിഷേധങ്ങളുടെ ചരിത്രവും ഘടനയും പഠിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശമെന്ന് വാര്‍ത്ത

പുതിയ വാര്‍ത്തകള്‍

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.