കൊച്ചി: തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡന്‍ എംപി. ഉറങ്ങുന്ന അധ്യക്ഷനെ നമുക്ക് ഇപ്പോഴും ആവശ്യമുണ്ടോ എന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. പദവി സ്വയം ഒഴിയില്ലെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാൽ രാജിവയ്‌ക്കുമന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞ് പോകുന്നത് ഒളിച്ചോടുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: