ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ (എല്‍എംഒ) എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്രാദൗത്യം ഇന്ത്യന്‍ റെയില്‍വേ തുടര്‍ന്നുകൊണ്ടിരിക്കുന്നു.ഇതുവരെ, ഇന്ത്യന്‍ റെയില്‍വേ 76 ടാങ്കറുകളിലായി ഏകദേശം 1125 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് .
മഹാരാഷ്ട്ര (174 മെട്രിക് ടണ്‍), ഉത്തര്‍പ്രദേശ് (430.51 മെട്രിക് ടണ്‍), മധ്യപ്രദേശ് (156.96 മെട്രിക് ടണ്‍), ദല്‍ഹി (190 മെട്രിക് ടണ്‍), ഹരിയാന (109.71 മെട്രിക് ടണ്‍), തെലങ്കാന (63.6 മെട്രിക് ടണ്‍)- എന്നിവയാണവ. ഇരുപത് ഓക്സിജന്‍ എക്സ്പ്രസുകള്‍ ഇതിനകം യാത്ര പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതുകൂടാതെ 27 ടാങ്കറുകളിലായി ഏകദേശം 422 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ വഹിച്ചുകൊണ്ടുള്ള 7 ഓക്സിജന്‍ എക്സ്പ്രസ്സുകള്‍ യാത്ര തുടരുന്നു. സംസ്ഥാനങ്ങള്‍ ആവശ്യപെടുന്നതനുസരിച്ച് കഴിയുന്ന വേഗതയില്‍ കഴിയുന്നത്ര മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: