Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇനിയും ഒന്നിച്ച് പ്രവര്‍ത്തിക്കാം’; കേരളത്തില്‍ തുടര്‍ഭരണം ഉറപ്പിച്ച പിണറായി വിജയനെയും എല്‍ഡിഎഫിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്. 140 മണ്ഡലങ്ങളില്‍ 99 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 41 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. മൂന്നു സീറ്റുകളില്‍ കനത്ത മത്സരം കാഴ്ചവച്ചെങ്കിലും ബിജെപിക്ക് സീറ്റ് നേടാനായില്ല. വോട്ടെണ്ണല്‍ ആരംഭിച്ച് മുതല്‍ വ്യക്തമായ ആധിപത്യമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 09:36 pm IST
in India

ന്യൂദല്‍ഹി: വ്യക്തമായ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും എല്‍ഡിഎഫിനും അഭിനന്ദനങ്ങള്‍ കൊറോണയെ  നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി ട്വീറ്റ് ചെയ്തു.  

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്.  140 മണ്ഡലങ്ങളില്‍ 99 സീറ്റുകളില്‍ എല്‍ഡിഎഫ്  വിജയിച്ചു. 41 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. മൂന്നു സീറ്റുകളില്‍ കനത്ത മത്സരം കാഴ്ചവച്ചെങ്കിലും ബിജെപിക്ക് സീറ്റ് നേടാനായില്ല. വോട്ടെണ്ണല്‍ ആരംഭിച്ച് മുതല്‍ വ്യക്തമായ ആധിപത്യമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്.  

 മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മ്മടത്ത് മികച്ച ഭൂരിപക്ഷമാണ് ലഭിച്ചത്. അതേസമയം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. മട്ടന്നൂരില്‍ മന്ത്രി കെ.കെ. ശൈലജയും വലിയ ലീഡിലാണ് വിജയിച്ചത്. പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് പരാജയപ്പെട്ടപ്പോള്‍ വടകരയില്‍ കെ കെ രമയുടെ വിജയം ശ്രദ്ധേയമായി. പാലായിലെ ജോസ് കെ മാണിയുടെ പരാജയം ഇടത് പക്ഷത്തിന് തിരിച്ചടിയായി.

അതേസമയം, മുപ്പതു വര്‍ഷത്തിനുശേഷം അരുവിക്കര എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ കെ.എസ്.ശബരിനാഥനെ ജി.സ്റ്റീഫന്‍ പരാജയപ്പെടുത്തി. അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.ഷാജിയെ എല്‍ഡിഎഫിന്റെ കെ.വി.സുമേഷ് തോല്‍പ്പിച്ചു. വാശിയേറിയ പോരാട്ടം തുടരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വിജയം ഉറപ്പിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നില്‍നിന്നിരുന്ന ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനെ പിന്നിലാക്കിയാണ് ഷാഫിയുടെ ജയം. ഒരുഘട്ടത്തില്‍ 7000 വോട്ട് വരെ ലീഡുനില ഉയര്‍ത്തിയാണ് ശ്രീധരന്‍ ശക്തമായ മല്‍സരം കാഴ്ചവച്ചത്. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി.വി.അന്‍വര്‍ 2794 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ച വി.വി.പ്രകാശിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്.  

Tags: Pinarayi Vijayanmodibjpelectionsഎല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

പുതിയ വാര്‍ത്തകള്‍

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.