Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മറവി

കഥ

Janmabhumi Online by Janmabhumi Online
May 2, 2021, 05:09 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

അയാള്‍ ജോലിയും കഴിഞ്ഞ് അവശനായി സന്ധ്യക്കു വീട്ടിലേക്കു കയറിവന്നു. അപ്പോഴേക്കും കുട്ടികള്‍ രണ്ടും കരഞ്ഞുകൊണ്ട് ആവലാതിയുടെ കെട്ടഴിച്ചു.

”അമ്മ രാവിലെ മുതല്‍ സീരിയല്‍ കാണുകയാ. ഞങ്ങള്‍ക്ക് ക്രിക്കറ്റ് കാണണമെന്ന് പറഞ്ഞപ്പോള്‍ തല്ലി.”

അയാള്‍ നോക്കി. കുട്ടികള്‍ പറഞ്ഞതു നേരാ. ഭാര്യ അമ്മായിയമ്മയും മരുമകളുമായിട്ടുള്ള അങ്കം കണ്ടു രസിക്കുകയാണ്. താന്‍ കയറിവന്നിട്ട് ഒരു ചായ തരാന്‍പോലും അവള്‍ക്കു വയ്യ.

അയാള്‍ക്ക് കലികയറി. റിമോട്ട് എടുത്ത് ചാനല്‍ മാറ്റി കുട്ടികള്‍ക്ക് ക്രിക്കറ്റ് കളി വച്ചുകൊടുത്തു. പോയി ചായ എടുത്തുകൊണ്ടുവാടി. അയാള്‍ അലറി.

സീരിയല്‍ കാണാന്‍ പറ്റാത്തതില്‍ അങ്കക്കലിമൂത്ത അവള്‍ അയാളുമായി പോര്‍ വിളി നടത്തി.

”ചായ എടുക്കാന്‍ എനിക്കു മനസ്സില്ല.”

പെട്ടെന്ന് അയാളുടെ വിരല്‍പ്പാടുകള്‍ അവളുടെ പൂങ്കവിളില്‍ പതിഞ്ഞു.

”നിങ്ങള്‍ എന്നെ തല്ലി. ഇനിയും ഒരുനിമിഷവും ഞാന്‍ ജീവിച്ചിരിക്കില്ല.” അവള്‍ കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു.

അയാളും കുട്ടികളും കതകില്‍ തട്ടി. ”കതകു തുറക്ക്.”

”തുറക്കില്ല. ഞാന്‍ ചത്തുകഴിഞ്ഞ് കതകു ചവുട്ടി പൊളിച്ചോ…”

”നീ എങ്ങനാ ചാകാന്‍ പോകുന്നത്. വിഷം, കയര്‍, കൈഞരമ്പ്.” അയാള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വിളിച്ചു ചോദിച്ചു.

”പിന്നെ ആത്മഹത്യ ചെയ്യുവാണേല്‍ ഈ പാവംപിടിച്ച സ്‌നേഹനിധിയായ ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും കോടതി കയറ്റരുതേ. അതുകൊണ്ട് ”എനിക്കു ജീവിതം മടുത്തു. എന്റെ മരണത്തില്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും കുറ്റക്കാരല്ല. അവര്‍ നിരപരാധികള്‍ ആണ്” എന്നെഴുതി ഒപ്പിട്ടുവെച്ചേക്കണം. അയാള്‍ കളിയാക്കി.”

പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു.

”ഇന്നാ ആത്മഹത്യാക്കുറിപ്പ്.” അയാളുടെ മുഖത്തേക്കു വലിച്ചെറിഞ്ഞു, അവള്‍ ഒപ്പിട്ട ആത്മഹത്യാക്കുറിപ്പ്.

അവള്‍ കതകടയ്‌ക്കാന്‍ തുനിഞ്ഞപ്പോള്‍ അയാള്‍ അവളെ ബലമായി കടന്നുപിടിച്ചു. അവളുടെ അടികൊണ്ട കവിളില്‍ എണ്ണിയാല്‍തീരാത്ത സ്‌നേഹചുംബനം. മാറോടുചേര്‍ത്തു ചെവിയില്‍ പറഞ്ഞു.

”നോക്കൂ, എനിക്ക് ജോലി കഴിഞ്ഞു വരുമ്പോള്‍ സ്‌നേഹത്തോടെ ഒരു ചൂടു ചായ തരണ്ടേ. നീയല്ലാതെ വേറെ ആരു തരാന്‍? നിന്നെ ഇതുവരെയും തല്ലിയിട്ടുണ്ടോ. ഇല്ലല്ലോ. ആദ്യമായിട്ടല്ലേ. എന്റെ പൊന്നുമോളു ക്ഷമിക്ക്. ചെല്ല് എനിക്കു ചായ കൊണ്ടുവാ.”

അവള്‍ പരിഭവത്തോടെ അയാളുടെ നെഞ്ചത്തിട്ട് രണ്ടു മുഷ്ടിപ്രയോഗം നടത്തി ശാന്തയായി അടുക്കള പൂകി.

കാറും കോളും ഇല്ലാതെ പുഞ്ചിരിച്ചുകൊണ്ട് ദിവസങ്ങള്‍ കടന്നുപോകവേ, ഒരു ദിവസം അവളുടെ വടിവൊത്ത മനോഹരമേനി പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നഗ്‌നമായിക്കിടന്നു. ഡോക്ടറുടെ കൈയിലെ മൂര്‍ച്ചയേറിയ ചെറിയ പോസ്റ്റുമോര്‍ട്ടം കത്തി അവളുടെ ദേഹത്ത് സസൂക്ഷ്മം കടന്നുകയറ്റം നടത്തി. തലയോട്ടിയിളക്കി ഡോക്ടര്‍ തലച്ചോര്‍ പുറത്തെടുത്തു, പരിശോധനക്കുശേഷം തലച്ചോര്‍ വയറ്റിലിട്ടു കുത്തിക്കെട്ടാന്‍. അപ്പോള്‍ അവളുടെ തലച്ചോറിലെ ഓര്‍മ്മയുടെ ഒരു ഞരമ്പ് തേങ്ങി കുഞ്ഞുങ്ങളെ ഓര്‍ത്ത്.

”അയ്യോ, എന്റെ ഈശ്വരാ, മറന്നുപോയി അന്നു ദേഷ്യത്തിന് ഞാന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കീറിക്കളയാന്‍.”

ഹേമാ വിശ്വനാഥ്‌

Tags: കഥ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

Samskriti

കുടുംബസങ്കല്പങ്ങളുടെ വിസ്മയേതിഹാസം

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലപാതകം : കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് കുടുംബം

ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റി വിവാദ പരാമർശം : അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അലി ഖാൻ അറസ്റ്റിൽ

ലെയോ പതിനാലാമന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങ് വത്തിക്കാനില്‍ പുരോഗമിക്കുന്നു

ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ഇടിച്ചുകയറി : 2 പേർ കൊല്ലപ്പെട്ടു , 19 പേർക്ക് പരിക്ക്

ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള രണ്ട് ജിഹാദികൾ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ; നിയമനം നൽകി ട്രംപ് ഭരണകൂടം

പാകിസ്ഥാന് വായ്പ നൽകിയത് അബദ്ധമായി പോയെന്ന് ഐഎംഎഫ് ; അടുത്ത ഗഡു വേണമെങ്കിൽ പുതിയ വ്യവസ്ഥകൾ പാലിക്കേണ്ടി വരും

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

ഹാ… സുന്ദരം ഹനോയ്

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies