ചെന്നൈ: ഡിഎംകെ-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 144 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. ഇതോടെ തമിഴ്നാട്ടില്‍ ഭരണമാറ്റം ഏറെക്കുറെ ഉറപ്പായി.
എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ അധികാരത്തില്‍ വരും എന്നായിരുന്നു എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്. കേവല ഭൂരിപക്ഷം എന്ന കടമ്പ ഇവര്‍ക്ക് കടക്കാനാകുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. 234 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ നേടിയാല്‍ മതി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഐഎഡിഎംകെയ്ക്ക് അധികാരം നഷ്ടമാകുന്നത്.
ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിലെ കക്ഷികളായ ഡിഎംകെ 115 സീറ്റുകളിലും കോണ്‍ഗ്രസ് 16 സീറ്റുകളിലും ക്യാപ്റ്റന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ എംഡിഎംകെ മൂന്ന് സീറ്റുകളിലും മുന്നിലാണ്. മറ്റ് സഖ്യകക്ഷികളായ സിപി ഐ രണ്ടിടത്തും വിസികെ നാലിടത്തും സിപിഎം രണ്ടിടത്തും മറ്റുള്ളവര്‍ ഒരിടത്തും മുന്നിട്ട് നില്ക്കുന്നു.
എ ഐഎഡിഎംകെ-ബിജെപി-പിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 91 ഇടങ്ങളില്‍ മുന്നിലാണ്. ഇതില്‍ എ ഐഎഡിഎംകെ 79 ഇടങ്ങളിലും ബിജെപി അഞ്ചിടത്തും പിഎംകെ ആറിടത്തും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുന്നു.
കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഒരിടത്ത് ലീഡ് ചെയ്യുന്നു. പാര്‍ട്ടി ചെയര്‍മാനായ നടന് കമല്ഹാസന് തന്നെയാണ് പാര്‍ട്ടിക്ക് വേണ്ടി കോയമ്പത്തൂര്‍ സൗത്തില്‍ ലീഡ് ചെയ്യുന്നത്. അതേ സമയം വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം എല്ലാ സീറ്റുകളിലും പിറകിലാണ്.
ആകെ 234 നിയോജകമണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: