പുതുച്ചേരി: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുതുച്ചേരിയില്‍ 11 സീറ്റുകളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം മുന്നില്‍. ഡിഎംകെ ഉള്‍പ്പെട്ട കോണ്‍ഗ്രസ് സഖ്യം അഞ്ചിടങ്ങളില്‍ മുന്നിലാണ്.
എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ ബിജെപി മൂന്ന് സീറ്റുകളിലും എഐഎന്‍ആര്‍സി ഏഴ് സീറ്റുകളിലും എ ഐഎഡിഎംകെ ഒരുസീറ്റിലും മുന്നിലാണ്.
ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നമശിവായം മണ്ണാടിപേട്ടില്‍ മുന്നിലാണ്. കാമരാജ് നഗറില്‍ ബിജെപിയുടെ എ. ജോണ്‍കുമാര്‍ മുന്നിലാണ്. തട്ടാന്‍ചാവഡിയില്‍ ബിജെപി സഖ്യകക്ഷിയായ എ ഐഎന്‍ആര്‍സി നേതാവും മുന്‍മുഖ്യമന്ത്രിയുമായ എന്‍. രംഗസ്വാമി മുന്നിലാണ്.മംഗലം മണ്ഡലത്തില്‍ എ ഐഎന്‍ആര്‍സിയുടെ ഡിജികുമാര്‍ മുന്നിലാണ്. കതിര്‍ഗമത്തില്‍ എ ഐഎന്‍ആര്‍സിയുടെ കെഎസ്പി എന്നറിയപ്പെടുന്ന രമേഷ് മുന്നിലാണ്. മുതിയാല്‍പേട്ടിലാണ് എ ഐഎഡിഎംകെയുടെ വൈയാപുരി മണികണ്ഠന് മുന്നിലാണ്.
കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഡിഎംകെ മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും മുന്നിലാണ്. ഇവിടെ ആകെ 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷം നേടാന്‍ 16 സീറ്റുകള്‍ ജയിച്ചാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: