ചെന്നൈ:ഡിഎംകെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എം.കെ. സ്റ്റാലിന് കൊളത്തൂരില്‍ ഏറെ മുന്നിലാണ്. തൊട്ടടുത്ത എ ഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ആദിരാജാറാമിനേക്കാള്‍ ബഹുദൂരം മുന്നിലാണ് സ്റ്റാലിന്.
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 128 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. ഡിഎംകെ 103 സീറ്റുകളിലും കോണ്‍ഗ്രസ് 12 സീറ്റുകളിലും എംഡിഎംകെ നാല് സീറ്റുകളിലും മുന്നിലാണ്. മറ്റ് സഖ്യകക്ഷികളായ സിപി ഐ മൂന്നിടത്തും വിസികെ മൂന്നിടത്തും സിപിഎം രണ്ടിടത്തും മറ്റുള്ളവര്‍ ഒരിടത്തും മുന്നിട്ട് നില്ക്കുന്നു.
എ ഐഎഡിഎംകെ-ബിജെപി-പിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 96 ഇടങ്ങളില്‍ മുന്നിലാണ്. ഇതില്‍ എ ഐഎഡിഎംകെ 84 ഇടങ്ങളിലും ബിജെപി മൂന്നിടത്തും പിഎംകെ ഒമ്പതിടങ്ങളിലും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുന്നു.
കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഒരിടത്ത് ലീഡ് ചെയ്യുന്നു. പാര്‍ട്ടി ചെയര്‍മാനായ നടന് കമല്ഹാസന് തന്നെയാണ് പാര്‍ട്ടിക്ക് വേണ്ടി കോയമ്പത്തൂര്‍ സൗത്തില്‍ ലീഡ് ചെയ്യുന്നത്. അതേ സമയം വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം എല്ലാ സീറ്റുകളിലും പിറകിലാണ്.
ആകെ 234 നിയോജകമണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: