കൊല്‍ക്കത്ത: വാശിയേറിയ പോരാട്ടം നടന്ന നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇവിടെ പിന്നിലാണ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ലീഡ് നില 100 സീറ്റുകള്‍ക്ക് മുകളിലേക്ക് ഉയര്‍ത്തി. വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രമാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് റിപ്പബ്ലിക്ക്-സിഎന്‍എസ് എക്സിറ്റി പോള്‍ സര്‍വേ പറയുന്നത്. മമത സര്‍ക്കാരിനെ തൂത്തെറിഞ്ഞുകൊണ്ട് വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബിജെപി 138 മുതല്‍ 148 സീറ്റുവരെ നേടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് 128 മുതല്‍ 138 സീറ്റുവരെയാണ് സര്‍വേ പ്രവചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: