തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകള്‍ എണ്ണിതീര്ക്കുമ്പോള് പ്രമുഖരെല്ലാം മുന്നിട്ടു നില്‍ക്കുകയാണ്. ഇത്തവണത്തെ നിമസഭാ മണ്ഡലങ്ങളിലെ ശ്രദ്ധാ കേന്ദ്രങ്ങളിലൊന്നായ നേമത്ത് ബിജെപിയുടെ കുമ്മനം രാജശേഖരനാണ് മുന്നിട്ട് നില്‍ക്കുന്നത്.
പാലക്കാടും ബിജെപിയുടെ ഇ. ശ്രീധരന് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ധര്‍മ്മടത്ത് പിണറായി വിജയന്, വടകര- യുഡിഎഫ് പിന്തുണയില്‍ നില്ക്കുന്ന ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ.രമ, മട്ടന്നൂര്‍- കെ.കെ. രമ, ചവറ- ഷിബു ബേബി ജോണ്‍, കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കൊടുവള്ളി- എം.കെ. മുനീര്‍, മാനന്തവാടി- പി.കെ. ജയലക്ഷ്മി, തളിപ്പറമ്പ്- എം.വി. ഗോവിന്ദന് മാസ്റ്റര്‍, തൃപ്പൂണിത്തുറ- കെ. ബാബു, ഏറ്റുമാനൂര്‍- എന്‍. വാസവന്, പിറവം- അനൂപ് ബേക്കബ്, വട്ടിയൂര്‍ക്കാവ്- വി.കെ. പ്രശാന്ത്, വേങ്ങര- പി.കെ. കുഞ്ഞാലിക്കുട്ടി, കളമശ്ശേരി- പി. രാജീവ്, കല്‍പ്പറ്റ- ടി. സിദ്ദിഖ്,തൃത്താല- വി.ടി. ബല്‍റാം, കോവളം- എം. വിന്‍സന്റ്, ആറ്റിങ്ങല്‍- ഒഎസ്. അംബിക എന്നിങ്ങനെയാണ് ലീഡ് നില.
അതേസമയം തവനൂര്‍- കെ.ടി. ജലീല്‍. അഴീക്കോട്- കെ.എം. ഷാജി എന്നിവര്‍ തപാല്‍വോട്ടില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് ലീഡ് നില മാറി മറിഞ്ഞു. ഇവിഎം വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ റൗണ്ട് പിന്നിട്ടതോടെ ഇരുവരും പിന്നിലായി. കാസര്‍കോഡ് ബിജെപി സ്ഥാനാര്‍ത്ഥി കെ. ശ്രീകാന്ത് ആദ്യ റൗണ്ടില്‍ മുന്നിട്ട് നിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: