ബെർലിൻ ; ജർമനിയിലെ ഇസ്ലാംവല്‍ക്കരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ജനസംഖ്യ സംബന്ധിച്ച സര്‍ക്കാര്‍ സര്‍വ്വേ ഞെട്ടിപ്പിക്കുന്ന ഫലങ്ങള്‍ പുറത്ത് വിടുന്നു.
ഇവിടുത്തെ ആകെ മുസ്ലീം ജനസംഖ്യ 55 ലക്ഷമായി വർധിച്ചു. ഇപ്പോള്‍ ജര്‍മ്മനിയിലെ ആകെ ജനസംഖ്യയുടെ 6.5 ശതമാനം പേര്‍ മുസ്ലിങ്ങള്‍. ഏറ്റവുമൊടുവില്‍ 2015ലാണ് ജര്‍മ്മനിയില്‍ ജനസംഖ്യാസര്‍വ്വേ നടന്നത്. അന്ന് 46 ലക്ഷം മാത്രമായിരുന്നു മുസ്ലിങ്ങളുടെ ജനസംഖ്യ. അഞ്ച് വര്‍ഷം കൊണ്ട് ഒമ്പത് ലക്ഷം മുസ്ലിങ്ങള്‍ വര്‍ധിച്ചു. മദ്ധ്യേഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായാണ് അടുത്ത കാലത്തായി മുസ്ലീം ജനസംഖ്യ കൂടുതലായതെന്ന് ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസ് പ്രസിഡന്റ് ഹാൻസ്-എക് ഹാർഡ് സോമർ പറഞ്ഞു.
മുസ്ലീം മത വിശ്വാസികളിലെ 45 ശതമാനം പേരും തുർക്കിയിൽ നിന്നാണ്. മിഡിൽ ഈസ്റ്റ്, നേർത്ത് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ബാക്കിയുള്ളവരിൽ അധികവും . എന്തായാലും ഒരു ക്രിസ്ത്യന്‍ രാഷ്‌ട്രമെന്ന ജര്‍മ്മന്‍കാരുടെ സങ്കല്‍പ്പത്തിന് ആഘാതമുണ്ടാക്കുന്നതാണ് മുസ്ലിം ജനസംഖ്യവര്‍ധനയിലെ ഈ വിസ്ഫോടനം. മുസ്ലിങ്ങള്‍ ആസൂത്രിതമായുണ്ടാക്കിയതാണോ ജനസംഖ്യയിലെ ഈ അഭൂതപൂര്‍വ്വമായ വളര്‍ച്ച എന്നതാണ് ഇനി അന്വേഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: