ന്യൂദല്‍ഹി: ലോകത്തില്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് ബ്രാന്‍ഡ് കരുത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ച് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പറേഷന് (എല്‍ ഐസി).
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഫിനാന്‍സാണ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഈ പട്ടിക തയ്യറാക്കിയത്. അതേ സമയം ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍ എല്‍ ഐസിയുടെ സ്ഥാനം പത്താമതാണ്. 2021ലെ ആദ്യ 100 ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പട്ടികയിലാണ് കോവിഡ് മഹാമാരിക്കിടയിലും എല്‍ഐസി തിളക്കമാര്‍ന്ന ഈ നേട്ടം കൈവരിച്ചത്.
860 കോടി ഡോളറാണ് എല്‍ ഐസിയുടെ ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ എല്‍ ഐസി 6.8 ശതമാനം വളര്‍ച്ച നേടുക വഴി കഴിഞ്ഞ വര്‍ഷത്തെ 13ാം സ്ഥാനത്ത് നിന്നും ബ്രാന്‍ഡ് മൂല്യത്തില്‍ പത്താമതെത്തി.ചൈനയുടെ പിങ് ആന്‍ ആണ് 4480 കോടി ഡോളര്‍ ബ്രാന്‍ഡ് മൂല്യത്തോടെ ഇക്കാര്യത്തില്‍ ഒന്നാമത്. 2020 ഡിസംബര്‍ 31 വരെയുള്ള കമ്പനികളുടെ പ്രകടനം വിലയിരുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.
ലോകത്തിലെ മുന്‍നിരയില്‍ നില്ക്കുന്ന 100 ഇന്‍ഷ്വറന്‍സ് കമ്പനികളെ കണക്കിലെടുത്താല്‍ 2020ല്‍ നിന്നും 2021ലേക്കെത്തുമ്പോള്‍ ഇവയുടെ മൂല്യത്തില്‍ ആറ് ശതമാനം ഇടിവുണ്ടായി. അതുവഴി അവയുടെ ആകെ ബ്രാന്‍ഡ് മൂല്യം 4624 കോടി ഡോളറില്‍ നിന്നും 4330 കോടി ഡോളറിലേക്ക് താഴ്ന്നു.
ബ്രാന്‍ഡ് മൂല്യത്തില്‍ ആദ്യ പത്തില്‍ അഞ്ചെണ്ണം ചൈനയില്‍ നിന്നാണ്. ചൈന ലൈഫ്, സിപി ഐസി, എ ഐഎ, പി ഐസിസി എന്നിവയാണ് ഈ ചൈനീസ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍. രണ്ടെണ്ണം യൂറോപ്യന്‍ കമ്പനികളാണ്. ഫ്രാന്‍സില്‍ നിന്നുള്ള അക്സ, ജര്‍മ്മനിയില്‍ നിന്നുള്ള അലിയന്‍സ് എന്നിവയാണവ. രണ്ടെണ്ണം യുഎസില്‍ നിന്നുള്ളവയാണ്- വാറന്‍ ബഫറ്റിന്റെ ജിഇ ഐസിഒയും പ്രോഗ്രസ്സീവും. മൊത്തം ബ്രാന്‍ഡ് മൂല്യത്തില്‍ 30 ശതമാനവും കയ്യടക്കിയിരിക്കുന്നത് 12 ചൈനീസ് ബ്രാന്‍ഡുകളാണ്.
ബ്രാന്‍ഡ് കരുത്തില്‍ മുമ്പില്‍ ഇറ്റലിയിലെ പോസ്റ്റെ ഇറ്റാലെയിനെയാണ്. സ്പെയിനിലെ മാപ്ഫ്രെ ആണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: