ഹൈദരാബാദ് : ഇന്ത്യയ്ക്ക് ആശ്വാസവുമായി റഷ്യയുടെ കോവിഡ് വാക്സിന് സ്പുട്നിക്കിന്റെ ആദ്യ വിമാനം എത്തി. 150,000 ഡോസ് വാക്സിനുമായി ഹൈദരാബാദിലാണ് ആദ്യ വിമാനം എത്തിയിരിക്കുന്നത്. ഇതുകൂടാതെ മൂന്ന് മില്യണ്‍ ഡോസ് വാക്സിനുകള്‍ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നല്‍കും.
ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്ഫുടിനിക് കൈമാറുക. അതേസമയം വാക്സിനേഷന് മുമ്പായി ഡോ. റെഡ്ഡീസ് സെന്‍ട്രല്‍ ഡ്രഗ്സ് അതോറിറ്റിയുടെ അനുമതി കൂടി നേടിയെടുത്തെങ്കില്‍ മാത്രമേ വിതരണത്തിന് സാധിക്കൂ.
കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്ഫുടിനിക് എന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണ്‍ വഴി നടത്തിയ ദീര്‍ഘസമയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഫുടിനിക് ഇന്ത്യയില്‍ എത്തിക്കാന്‍ തീരുമാനമായത്.
നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന് എന്നീ വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്തിരുന്നത്. അതിനുപിന്നാലെയാണ് റഷ്യയുടെ സ്പുട്നിക്കിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര വിതരണ അനുമതി നല്‍കിയത്. അടുത്ത മാസത്തോടെ അഞ്ച് മില്യണ്‍ ഡോസ് സ്പുട്നിക് വാക്സിന് ഇന്ത്യയ്ക്കായി റഷ്യ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ സ്പുട്നിക് ഇന്ത്യയില്‍ തന്നെ തദ്ദേശീയമായി വികസിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: