ന്യൂദല്‍ഹി: ഏപ്രിലിലെ ജിഎസ്ടി വരുമാനം 1.41 ലക്ഷം കോടി രൂപയിലെത്തി. ഇതില്‍ കേന്ദ്ര ജിഎസ്ടി 27,837 കോടി രൂപയും സംസ്ഥാന ജിഎസ്ടി 35,621 കോടിയുമാണ്. ജിഎസ്ടി നടപ്പാക്കിയതിനുശേഷമുള്ള എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. മാര്‍ച്ച് മാസത്തിലെ ജിഎസ്ടി വരുമാനത്തെ മറികടന്നാണ് പുതിയ നേട്ടം. 1,41,384 കോടി രൂപയില്‍ 68,481 കോടി സംയോജിത ജിഎസ്ടിയാണ്. ചരക്കുകളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 29,599 കോടിയും ഇതിലുള്‍പ്പെടും. മാര്ച്ചിലേതിനാക്കള് 14 ശതമാനം അധികംവരും ഏപ്രിലിലെ ജിഎസ്ടി വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: