കൊല്ലം: കൊവിഡ് പ്രതിരോധത്തിനായി നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ 51 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍, റൂറല്‍ പോലീസ് മേധാവി രവി, ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാര്, കുന്നത്തൂര്‍ തഹസില്‍ദാര്‍ ഓമനക്കുട്ടന് എന്നിവരുടെ നേതൃത്വത്തില്‍ ഭരണിക്കാവ്, ശാസ്താംകോട്ട, ചക്കുവള്ളി, പതാരം, ശൂരനാട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് കേസുകളില്‍ പിഴയീടാക്കി. 74 പേര്‍ക്ക് താക്കീത് നല്കി. കൊല്ലം താലൂക്കിലെ പരിശോധനയില്‍ രണ്ട് കേസുകള്‍ക്ക് പിഴയീടാക്കി. ഏഴ് താക്കീതുമാണ് തഹസീല്‍ദാര്‍ വിജയന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ നല്‍കിയത്. പത്തനാപുരം താലൂക്കിലെ തലവൂര്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 22 കേസുകള്‍ക്ക് താക്കീത് നല്കി. പത്തനാപുരം തഹസില്‍ദാര്‍ സജി.എസ്. കുമാര്‍ നേതൃത്വം നല്കി. പുനലൂര്‍ തഹസില്‍ദാര്‍ പി. വിനോദ് രാജിന്റെ നേതൃത്വത്തില്‍ കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളില്‍ പിഴയീടാക്കുകയും 22 കേസുകളില്‍ താക്കീത് നല്‍കുകയും ചെയ്തു.
കൊട്ടാരക്കര ടൗണ്‍, പൂയപ്പള്ളി, ചിതറ, ചടയമംഗലം, ഇളമാട്, എഴുകോണ്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകളില്‍ പിഴയീടാക്കി. 89 കേസുകള്‍ക്ക് താക്കീത് നല്കി. കൊട്ടാരക്കര തഹസില്‍ദാര്‍ എസ്. ശ്രീകണ്ഠന് നായരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ 25 കേസുകളില്‍ പിഴ ഈടാക്കി. 141 കേസുകള്‍ക്ക് താക്കീത് നല്കി. കരുനാഗപ്പള്ളി തഹസില്‍ദാര്‍ കെ.ജി. മോഹനനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: