Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നെല്ലുസംഭരണത്തിന്റെ പേരില്‍ മില്ലുടമകളെ സര്‍ക്കാര്‍ അവഗണിക്കുന്നു

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ നെല്‍ക്കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സത്വരനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുഖംതിരിച്ചു നില്‍ക്കുകയാണെന്ന് മില്ലുടമകള്‍ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 03:06 pm IST
inPalakkad

പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കാത്തതില്‍ മില്ലുടമകള്‍ക്ക് ആശങ്ക. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയും മില്ലുകളുമായുള്ള കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. ഇതവസാനി

ക്കുന്നതിന് മുമ്പ് കരാര്‍ പുതുക്കുന്നതിന് യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. നടപ്പുസീസണില്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് നെല്ല് സംഭരണം ബാക്കിയുള്ളത്. മറ്റു ജില്ലകളില്‍ സംഭരണം പൂര്‍ത്തിയായിക്കഴിഞ്ഞു.  

ഇക്കഴിഞ്ഞ ദിവസം കൃഷിമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മില്ലുടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടക്കുകയുണ്ടായി. നെല്ല് സംഭരണം തുടരണമെന്നും ഒരുമാസത്തേക്ക് താത്ക്കാലികമായി കരാര്‍ നീട്ടാന്‍ തയാറാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. എന്നാല്‍, ഇതിനുമുമ്പ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ഇതുവരെയും നടപ്പിലാക്കാത്ത കാര്യം കര്‍ഷകര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ നെല്‍ക്കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സത്വരനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുഖംതിരിച്ചു നില്‍ക്കുകയാണെന്ന് മില്ലുടമകള്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരില്‍നിന്നും കടത്തുകൂലിയിനത്തില്‍ മില്ലുകളിലേക്ക് ലഭിക്കേണ്ട തുക മറ്റെല്ലാ സംസ്ഥാനങ്ങളും യഥാസമയം വാങ്ങുമ്പോള്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. വര്‍ഷങ്ങളായി ഈ തുക കേന്ദ്രത്തില്‍നിന്നും വാങ്ങി കര്‍ഷകര്‍ക്ക് നല്‍കാന്‍ തയാറാകുന്നില്ല. ഇതുമൂലം ദുരിതമനുഭവിക്കുന്നത് മില്ലുടമകളാണ്. അതിനാല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രസ്തുത തുക കേന്ദ്രത്തില്‍നിന്നും വാങ്ങുവാനുള്ള നടപടി പൂര്‍ത്തിയാക്കേണ്ടതാണ്. പല ചര്‍ച്ചകളിലും ഇക്കാര്യം ഉന്നയിക്കപ്പെടുകയും അത് പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്യാറുണ്ട്. പക്ഷെ പരിഹരിക്കാറില്ലെന്ന് മാത്രം.  

2017ല്‍ സര്‍ക്കാരും മില്ലുടമകളും തമ്മിലുണ്ടായ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും യോഗം വിളിച്ചു ചേര്‍ത്തത്. ഇക്കാര്യത്തില്‍ മില്ലുടമകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അരിയുടെയും നെല്ലിന്റെയും തടഞ്ഞുവെച്ചിരിക്കുന്ന കൈകാര്യചെലവ് എത്രയും വേഗം അനുവദിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു.  

കൈകാര്യ ചെലവ് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചും കരാറില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നിരവധിതവണ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മാത്രമല്ല, ചര്‍ച്ചകള്‍പോലും നടന്നില്ല. ഇക്കഴിഞ്ഞ സീസണില്‍ ചര്‍ച്ച ഉണ്ടായെങ്കിലും പതിവുപോലെ പിരിഞ്ഞു. കരാറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സപ്ലൈകോ ബോര്‍ഡ് കൂടേണ്ടതുണ്ടെന്നും അതിനാല്‍ ആദ്യസീസണിലെ നെല്ലെടുത്ത് കര്‍ഷകരെ സഹായിക്കണമെന്ന് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ മില്ലുടമകള്‍ അതിന് തയാറാവുകയായിരുന്നു.

മറ്റെല്ലാ ആവശ്യങ്ങളും മൂന്നുമാസത്തിനുള്ളില്‍ പരിഹരിക്കാമെന്നുമാണ് അവര്‍ ഉറപ്പുനല്‍കിയത്. തുടര്‍ന്ന് മാത്രമെ അടുത്ത സീസണിലേക്കുള്ള കരാറില്‍ ഏര്‍പ്പെടുകയുള്ളൂ എന്നും തീരുമാനമുണ്ടായി. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സപ്ലൈകോ സ്വമേധയാ നെല്ലെടുപ്പ് പ്രക്രിയ മൂന്നുമാസത്തേക്ക് നീട്ടുകയാണ് ഉണ്ടായത്. പിന്നീടും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നുമാസത്തേക്ക് സമ്മതിക്കുകയും മില്ലുടമകളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ആറുമാസ കാലാവധി ആവശ്യപ്പെടുകയും അതിന്റെ കാലാവധി ഇന്നലെ അവസാനിക്കുകയുമുണ്ടായി.  

മുഖ്യമന്ത്രിയുടെ ഉറപ്പില്‍ മാത്രമാണ് ആറുമാസത്തെ കരാറില്‍ ഒപ്പിടാന്‍ മില്ലുടമകള്‍ തയാറായത്. എന്നാല്‍ പലതവണ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാത്തതില്‍ റൈസ് മില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആശങ്ക പ്രകടിപ്പിച്ചു.

കരാര്‍ വ്യവസ്ഥ പാലിക്കാത്തതിനെതിരെ മില്ലുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും കൈകാര്യചെലവ് നല്‍കുന്ന കാര്യത്തെക്കുറിച്ച് ഒരുമാസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് 2010 നവംബറില്‍ ഉത്തരവുണ്ടായെങ്കിലും അതും നടപ്പായില്ല. ഒരാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലും ആവര്‍ത്തിച്ചത്.  

തുടര്‍ച്ചയായി മില്ലുടമകളെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Tags: കേരള സര്‍ക്കാര്‍Paddyഫ്‌ളവര്‍ മില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.