കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും കൊവിഡ് ആശുപത്രി ആകിയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മറ്റ് വിഭാഗങ്ങളുടെയും ഒപിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. സതീഷ് അറിയിച്ചു. കൊവിഡ് രോഗികള്‍ക്കുള്ള അത്യാഹിത സൗകര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. മറ്റ് അത്യാഹിത വിഭാഗം ഒപി എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവടങ്ങളില്‍ ലഭ്യമാകുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍ ഗോ ബ്രഗഡെ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പൂര്‍ണമായും കൊവിഡ് ചികിത്സാകേന്ദ്രമായി ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: