കണ്ണൂർ: ഭാരതീയ ജനസംഘത്തിന്റെ കണ്ണൂർ ജില്ലാ സംഘടനാ കാര്യദർശിയായിരുന്ന തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ കെ.സി.കണ്ണൻ (90) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്ന് കാലത്ത് അന്തരിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് മാസങ്ങളോളം ജയിൽവാസമനുഭവിച്ചിരുന്നു. കേവലം ഒരു നെയ്ത്ത് തൊഴിലാളിയായിരുന്ന കടച്ചി കണ്ണേട്ടൻ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെ യാണ് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ജില്ലയിലെ അമരക്കാരനായത്.
6 വർഷം മുമ്പ് സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് സർവ്വ മംഗള പുരസ്ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ബിജെപിയുടെ വിവിധ സംഘടനാ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: