കൊടുങ്ങല്ലൂര്‍: കൊവിഡ് വ്യാപനസമയത്ത് എല്‍ഡിഎഫും യുഡിഎഫും മതതീവ്രവാദികളെ കൂട്ടുപിടിച്ച് കൊടുങ്ങല്ലൂരില്‍ കലാപത്തിന് ശ്രമിക്കുന്നതായി ബിജെപി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സേവനങ്ങളും നടത്തുന്ന ബിജെപിയുടെ ജനസ്വീകാര്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പറപ്പുള്ളി ബസാര്‍, ചന്തപ്പുര, പുല്ലൂറ്റ് എന്നീ വിവിധ മേഖലകളില്‍ എല്‍ഡിഎഫും യുഡിഎഫും പകല്‍സമയങ്ങളില്‍ ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിക്കുകയും രാത്രിയുടെ മറവില്‍ മതതീവ്രവാദികളെ കൂട്ടുപിടിച്ച് ഇവ തകര്‍ക്കുകയും ഇത് ബിജെപിയുടെ തലയില്‍ കെട്ടിവച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഈ നീക്കങ്ങള്‍ ജനം തിരിച്ചറിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷനായി. മണ്ഡലം ജന. സെക്രട്ടറി എല്‍.കെ. മനോജ്, അഡ്വ. ഡി.ടി. വെങ്കിടേശ്വരന്, കെ.ആര്. വിദ്യാസാഗര്‍, സന്ധ്യ അനൂപ്, ഒ.എന്‍. ജയദേവന്, സി.ഡി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: