തിരുവില്വാമല: ഇടത് – വലത് മുന്നണികള്‍ മാറിമാറി ഭരിച്ച് കട്ടപ്പുറത്താക്കിയ ട്രാക്ടര്‍ ട്രയ്ലര്‍ നിരത്തിലിറക്കാനൊരുങ്ങുകയാണ് തിരുവില്വാമല ഗ്രാമപഞ്ചായത്തിന്റെ പുതിയ ബിജെപി ഭരണസമിതി.
10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ട്രാക്ടര്‍ ട്രയ്ലര്‍ ഇപ്പോള്‍ കാട് കയറി നശിക്കുന്ന അവസ്ഥയിലാണ്. 2018ല്‍ മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ വാഹനം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇത്രയും വര്‍ഷമായിട്ടും വാഹനത്തിന്റെ വാര്‍ഷിക ടെസ്റ്റ് നടത്തിയിരുന്നില്ല. വാഹനം ഉപയോഗപ്രദമാക്കാത്തതില്‍ നാട്ടുകാര്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്.
എന്നാല്‍ വാഹനത്തിന്റെ ട്രയിലര്‍ മോഷണം പോയതുമായി ബന്ധപെട്ട് കേസ് നിലനില്‍ക്കുന്നതിനാലാണ് വാഹനം ഉടന്‍ പുറത്തിറക്കാന്‍ കഴിയാത്തതെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതരില്‍ നിന്നും അനുകൂല നിലപാട് ലഭിച്ചാല്‍ വാഹനം നിരത്തിലിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരന്‍, വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണന് എന്നിവര്‍ പറഞ്ഞു. ഇതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: