കോട്ടയം: കോവിഡ് വാക്സിന് വിതരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ യുവമോര്‍ച്ച സമരത്തിലേക്ക്. വാക്സിന് വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന് ആവശ്യപ്പെട്ടു.
വലിയ വീഴ്ചയാണ് ഈ വിഷയത്തില്‍ സര്‍ക്കാരിന് ഉണ്ടായിട്ടുള്ളത്. ആവശ്യം വേണ്ടï വാക്സിന് ആരോഗ്യവകുപ്പിന്റെ കൈവശം ഇരിക്കുമ്പോള്‍ ആണ് വാക്സിന് ഇല്ല എന്ന് പറഞ്ഞു സമരം നടത്താന്‍ സിപിഎം ശ്രമിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും അടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ കൃത്യമായി കേന്ദ്രം കൊടുത്ത വാക്സിന് സ്വീകരിച്ചിട്ട് നടത്തുന്ന സമരം അപഹാസ്യമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് ഇത്തരം നാടകങ്ങള്‍.
പൂഴ്ത്തിവെച്ച വാക്സിനുകള്‍ ഉടനെ വിതരണം ചെയ്യാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അതോടൊപ്പം വാക്സിന് കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. കോട്ടയം പോലുള്ള വ്യാപനം കൂടുതല്‍ ഉള്ള ജില്ലകളില്‍ വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ തയ്യാറാവണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ വാക്സിനേഷന് സെന്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍ഗണന കൊടുക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയത്ത് ജില്ലാ ഭരണകൂടത്തിന്റെ കഴിവുകേട് പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടï് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: