ചെന്നൈ : സംവിധായകനും ക്യാമറാമാനുമായ കെ.വി. ആനന്ദ് (54)അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയില്‍ വെച്ചാണ് അന്തരിച്ചത്. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയാണ് കെ.വി. ആനന്ദിന്റെ കരിയറിന്റെ തുടക്കം. ഇവിടെ നിന്നാണ് സിനിമാ ലോകത്തേയ്ക്ക് അദ്ദേഹം ചുവട് മാറ്റിയത്.
ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് പ്രിയദര്ശന് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന് കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു. സ്വതന്ത്ര ഛായാഗ്രാഹകനായ കന്നി ചിത്രം, തേന്മാവിന് കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
എന്നാല്‍ തമിഴ് ചലച്ചിത്ര മേഖലയില്‍ സംവിധായകനെന്ന നിലയിലാണ് ആനന്ദ് പ്രശസ്തനായത്. കനാ കണ്ടേല് എന്ന ചിത്രമാണ് തുടക്കം. പിന്നീട് അയണ്‍, കോ, മാട്രാന്, കാവന് എന്നിവയും സംവിധാനം ചെയ്തു. മോഹന്‍ലാലും സൂര്യയും ഒന്നിച്ച കാപ്പാന് ആണ് അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: