ന്യൂദല്‍ഹി: കൊവിഡ് വാക്‌സിനുകള്‍ക്കുള്ള ചരക്ക് സേവന നികുതിയും (ജിഎസ്ടി) ആരോഗ്യ നികുതിയും (ഹെല്‍ത്ത് ടാക്‌സ്) കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞേക്കും. ഇതിനുള്ള ചര്‍ച്ചകള്‍ ഉന്നതതലത്തില്‍ ആരംഭിച്ചു. ഇവ നീക്കിയാല്‍ വാക്‌സിനുകളുടെ വില വീണ്ടും ഗണ്യമായി കുറയും. അഞ്ചു ശതമാനം ജിഎസ്ടിയാണ് വാക്‌സിനുകള്‍ക്കുള്ളത്. കേരളത്തിനു മാത്രം 30 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് സൂചന.
കൊവിഡ് മരുന്നുകള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതിത്തീരുവയും ഹെല്‍ത്ത് ടാക്‌സും കേന്ദ്രം നേരത്തേ വേണ്ടെന്നുവച്ചിരുന്നു. കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 300 രൂപയ്‌ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600നുമാണ് നല്‍കുന്നത്.
ചരക്ക് സേവന നികുതി കുറയ്‌ക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി വേണം. ഉടനെ ചേരുന്ന കൗണ്‍സിലില്‍ ആരും ഇതിനെ എതിര്‍ക്കാന്‍ ഇടയില്ല. മാത്രമല്ല ജിഎസ്ടി നീക്കിയത് നികുതി വരുമാനത്തെ വലുതായി ബാധിക്കുകയുമില്ല.
















