ന്യൂദല്‍ഹി : സൈന്യത്തിന്റെ മെഡിക്കല്‍ സ്റ്റാഫിനെ വിവിധ സംസ്ഥാനങ്ങളില്‍ സേവനത്തിനായി വിട്ട് നല്‍കുകയാണെന്ന് കരസേനാ മേധാവി എം.എം. നരവനെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ സൈനിക ആശുപത്രികള്‍ സാധാരണക്കാര്‍ക്കായി തുറന്ന് കൊടുക്കും. താത്കാലിക ആശുപത്രികള്‍ വിവിധ സംസ്ഥാനങ്ങളിലായി സ്ഥാപിച്ച് സാധാരണക്കാര്‍ക്കായി വിട്ടു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ നിലവിലുള്ള സൈനിക ആശുപത്രികളില്‍ സാധാരണക്കാരെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ആശുപത്രികളാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതുജനങ്ങള്‍ സൈനിക ആശുപത്രികളില്‍ ചികിത്സ തേടാന്‍ സജ്ജരാകണം. സാധാരണക്കാര്‍ക്കായി സാധ്യമായിടത്തെല്ലാം താത്കാലിക ആശുപത്രികള്‍ തയ്യാറാക്കാന്‍ സൈന്യം തയ്യാറാണെന്നും കരസേനാ മേധാവി അറിയിച്ചു.
രാജ്യത്തെ അടിയന്തിര സാഹചര്യങ്ങള്‍ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കൂടാതെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും രാജ്യത്തെ നിലവിലെ സഹചര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു നല്കാന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വ്യേമസേന മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നതിനായി വിമാനങ്ങള്‍ വിട്ടു നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: