സിയോള്‍ : രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കൈത്താങ്ങുമായി ദക്ഷിണ കൊറിയ. ഈ ഘട്ടത്തില്‍ അത്യാവശ്യമായ മെഡില്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുമെന്നും ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ദക്ഷിണ കൊറിയന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ വിമാന സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ്സ്, കൊവിഡ് 19 ഡയഗ്നോസ്റ്റിക് കിറ്റുകള്‍, മറ്റ് മെഡിക്കല്‍ സഹായങ്ങള്‍ എന്നിവ നല്‍കും. ദക്ഷിണ കൊറിയ ഇന്ത്യക്ക് നല്‍കാനുദ്ദേശിക്കുന്ന സഹായങ്ങളുടെ അളവ് എത്രയാണെതിന്റെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യയിലുള്ള ദക്ഷിണ കൊറിയന്‍ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തികുന്നതിനായി പ്രത്യേകം വിമാന സര്‍വീസും നടത്തും. ഇവരെ മൂന്ന് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി നിരീക്ഷണത്തിലാക്കുമെന്ന് ദക്ഷിണ കൊറിയന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ യൂന്‍ തഹോ അറിയിച്ചു. ഇതിന് മുമ്പ് യുഎസും, ജര്‍മ്മനിയും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3645 കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ചികിത്സയിലുള്ളവരുടെ എണ്ണം 30,84,814 ആയി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന് രജിസ്ട്രേഷനും വര്‍ദ്ധിക്കുകയാണ്. രാജ്യത്തെ ആകെ വാക്സിനേഷന് 15 കോടി പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: