മായന്നൂര്‍:തണല്‍ ബാലികാസദനത്തിന് തണലായി ഇനി അഡ്വക്കേറ്റ് അരുന്ധതി. സേവാഭാരതിയുടെ കീഴിലുള്ള തണല്‍ ബാലികാസദനത്തിലേക്ക് അരുന്ധതി എത്തുന്നത് പതിനൊന്ന് വര്‍ഷം മുന്‍പ് ഹൈസ്കൂള്‍ പഠനകാലത്താണ്.
നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികള്‍ തരണം ചെയ്ത അരുന്ധതി ജീവിതത്തിലെ ഒരു ലക്ഷ്യം സാക്ഷാത്കരിച്ചത് ബികോം പഠനശേഷം ത്രിവത്സര എല്‍എല്‍ബി വിജയത്തോടെയാണ്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ആയി എന്റോള്‍ ചെയ്ത അരുന്ധതി ഉടന്‍ തന്നെ തന്റെ പ്രാക്ടീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
രാഷ്ട്ര സേവികസമിതിയുടെ സജീവ പ്രവര്‍ത്തകയായ അരുദ്ധതി തണല്‍ ബാലികാസദനത്തിലെ കുട്ടികളുടെ സംരക്ഷണ ചുമതല കൂടി പഠനകാലയളവില്‍ നിര്‍വ്വഹിച്ചിരുന്നു.
എല്‍എല്‍ബി ബിരുദത്തിനു പുറമേ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും കൗണ്‍സിലിംഗില്‍ ഡിപ്ലോമയും ഈ മിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. യോഗ പരിശീലന കോഴ്സ് കഴിഞ്ഞ അരുന്ധതി കുട്ടികള്‍ക്ക് യോഗാപരിശീലനവും നല്‍കുന്നുണ്ട്.
വക്കീലായി പ്രാക്ടീസ് ചെയ്യുന്നതോടൊപ്പം എല്‍എല്‍എം പഠനമാണ് അരുന്ധതിയുടെ അടുത്ത ലക്ഷ്യം. നിയമമേഖലയിലെ ഉന്നത പദവിയിലേക്ക് എത്തണമെന്നതാണ് ആഗ്രഹം.സാമൂഹ്യസേവനം ജീവിതവ്രതമാക്കിയ അരുന്ധതി നിരാലംബരായ ജനവിഭാഗങ്ങള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കാനും തയ്യാറാണ്.
അദ്ധ്യാപികയായ ആതിരയും ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ അശ്വതിയും ആണ് സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: