ന്യൂദല്‍ഹി: പൊതു, സ്വകാര്യ, സഹകരണ മേഖലകളിലെ വളം കമ്പനികളുടെ പ്ലാന്റുകളില്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതകള്‍ ആരായുന്നത് സംബന്ധിച്ച് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത രാസവസ്തുക്കള്‍, രാസവളങ്ങള്‍ എന്നിവയുടെ സഹമന്ത്രി ന്‍സുഖ് മണ്ഡാവിയ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു കൂട്ടി.
ഓക്സിജന്‍ ഉല്പാദന ശേഷി പുന ക്രമീകരിച്ച് ആശുപത്രികളിലേക്ക് മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിച്ച് ഈ പകര്‍ച്ചവ്യാധി സമയത്ത് സമൂഹത്തെ സഹായിക്കാന്‍ രാസവള കമ്പനികളോട് മണ്ഡാവിയ ആവശ്യപ്പെട്ടു. രാസവള കമ്പനികള്‍ ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും രാജ്യത്തെ കോവിഡ്-19 സാഹചര്യത്തിനെതിരെ പോരാടാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ശ്രമങ്ങളില്‍ പങ്കുചേരാന്‍ താല്പര്യം കാണിക്കുകയും ചെയ്തു.
ഗുജറാത്തിലെ കലോല്‍ യൂണിറ്റില്‍ മണിക്കൂറില്‍ 200 ക്യുബിക് മീറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് ഇഫ്കോ സ്ഥാപിക്കുന്നുണ്ട്. അതിന്റെ മൊത്തം ശേഷി പ്രതിദിനം 33,000 ക്യുബിക് മീറ്റര്‍ ആയിരിക്കും.
ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്(ജിഎസ്എഫ്സി) തങ്ങളുടെ പ്ലാന്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ദ്രാവക ഓക്സിജന്‍ വിതരണം ചെയ്യാന്‍ തുടങ്ങി.
വായു വിഭജന യൂണിറ്റ് ആരംഭിച്ചതിനുശേഷം മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ദ്രാവക ഓക്സിജന്റെ വിതരണവും ഗുജറാത്ത് നര്‍മദ വാലി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് (ജിഎന്‍എഫ്സി) ആരംഭിച്ചു.
ജിഎസ്എഫ്എസും ജിഎന്‍എഫ്സിയും അവരുടെ ഓക്സിജന്‍ ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു.
മറ്റ് വളം കമ്പനികള്‍ സിഎസ്ആര്‍ ധനസഹായത്തിലൂടെ രാജ്യത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ആശുപത്രികളിലും പ്ലാന്റുകളിലും മെഡിക്കല്‍ പ്ലാന്റുകള്‍ സ്ഥാപിക്കും.
ഈ നടപടികള്‍ വഴി കോവിഡ് രോഗികള്‍ക്ക് പ്രതിദിനം ഏകദേശം 50 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ വളം പ്ലാന്റുകള്‍ വഴി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൂലം വരും ദിവസങ്ങളില്‍ രാജ്യത്തെ ആശുപത്രികളിലേക്കുള്ള മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ വിതരണം വര്‍ദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: