മലപ്പുറം: ഹാത്രസില്‍ പിടിയിലായ പോപ്പുലര്‍ഫ്രണ്ട് പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് വേണ്ടി കേരള പത്ര പ്രവര്‍ത്തക യൂണിയന് നടത്തുന്ന നിയമ പോരാട്ടത്തിന് മുസ്ലീം ലീഗിന്റെ പൂര്‍ണ പിന്തുണ. കാപ്പന്റെ വീട് സന്ദര്‍ശിച്ചശേഷം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
പത്ര പ്രവര്‍ത്തക യൂണിയന്റെ ഇടപെടല്‍ ശരിയായ ദിശയിലാണ്. പത്രപ്രവര്‍ത്തക യൂണിയന് നടത്തുന്ന നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കാനാണ് പാര്‍ട്ടി ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഈ കാര്യത്തില്‍ സിദ്ദീഖ് കാപ്പന്റെ കുടുംബവും സംതൃപ്തരാണെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ ഇന്ന് സന്ദര്‍ശിക്കുകയുണ്ടായി. സിദ്ദീഖ് കാപ്പനെ വിദഗ്ദ ചികിത്സക്കായി എയിംസിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ വിധിപറയുന്നത് സുപ്രീകോടതി നാളത്തേക്ക് മാറ്റിയ സാഹചര്യത്തില്‍ കേസ് സംബന്ധമായ വിഷയങ്ങള്‍ കുടുംബവുമായി വിശദമായിതന്നെ ചര്‍ച്ച ചെയ്തു. പ്രതീക്ഷയോടെയാണ് കോടതിയുടെ ഇടപെടലിനെ കുടുംബം നോക്കികാണുന്നത്. നിലവില്‍ പത്രപ്രവര്‍ത്തക യൂണിയന് ആണ് കേസ് നടത്തുന്നത്. അവരുടെ ഇടപെടല്‍ ശരിയായ രീതിയില്‍ തന്നെ മുന്നോട്ടുപോകുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. പത്രപ്രവര്‍ത്തക യൂണിയന് നടത്തുന്ന നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കാനാണ് പാര്‍ട്ടി ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഈ കാര്യത്തില്‍ സിദ്ദീഖ് കാപ്പന്റെ കുടുംബവും സംതൃപ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: