തൃശൂര്‍: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഹോട്ടല്‍ മേഖല വീണ്ടും സ്തംഭിക്കുന്നു. ഹോട്ടല്‍ വ്യാപാര മേഖലക്ക് രണ്ടാം കൊവിഡ് തരംഗം കനത്ത ആഘാതമാണേല്‍പ്പിച്ചിരിക്കുന്നത്. രോഗബാധിതരാകുമെന്ന ഭയത്തെ തുടര്‍ന്ന് ജനങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നില്ല. നഗരത്തിലേയും ചെറുപട്ടണങ്ങളിലേയും ഒട്ടുമിക്ക ഹോട്ടലുകളും നഷ്ടത്തിലാണ്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമീപമുള്ളതടക്കം തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലൊന്നും തന്നെ ആളുകളെത്തുന്നില്ല. രാത്രിയിലാണ് കൂടുതല്‍ കച്ചവടം നടക്കാറുള്ളത്്. രാത്രി കര്‍ഫ്യൂ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ആരും ഹോട്ടലുകളിലെത്താതെയായി.
റംസാന്‍ നൊയമ്പുകാലമായതിനാല്‍ കുറച്ചു നാളുകളായി വ്യാപാരം നല്ലരീതിയില്‍ മുന്നോട്ട് പോകുകയായിരുന്നു. വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമെല്ലാം ഇപ്പോള്‍ ആളൊഴിഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പലിശയ്‌ക്ക് കടം വാങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന്് ഹോട്ടല്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ വീടുകളില്‍ ഭക്ഷണമെത്തിക്കുന്ന ഇടത്തരം-വന്‍കിട ഹോട്ടലുകള്‍ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നില്‍ക്കുന്നത്. ലക്ഷങ്ങള്‍ വായ്പയെടുത്താണ് ഭൂരിഭാഗം പേരും ഹോട്ടല്‍ ബിസിനസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: