Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കാപ്പനും കുറേ കൊഞ്ചാണന്മാരും

വസ്തുതകള്‍ തമസ്‌കരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന മാധ്യമരീതികള്‍ക്ക് മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ നേതൃത്വം നല്‍കുകയാണ്. കൊവിഡ് മഹാമാരിയെ വെല്ലുന്ന വൈറസുകളെയാണ് അവര്‍ അടിച്ചേല്‍പ്പിക്കുന്നത്.

ഉത്തരന്‍ by ഉത്തരന്‍
Apr 28, 2021, 05:14 am IST
in Main Article

ആരോഗ്യമേഖല പൂര്‍ണമായും സംസ്ഥാന വിഷയമാണ്. എന്നുകരുതി സംസ്ഥാനത്തിന്റെ ആവശ്യങ്ങളും താല്പര്യങ്ങളും ഉയര്‍ന്നുവുമ്പോള്‍ കൈയും കെട്ടിനില്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. കൊവിഡ്-19ന്റെ ഒന്നാംവരവും രണ്ടാംവരവും സംസ്ഥാനത്തിന്റെ ശ്രദ്ധയ്‌ക്ക് വിട്ടു മിണ്ടാതിരിക്കാന്‍ കേന്ദ്രത്തിനാവില്ല. അതുകൊണ്ടു തന്നെയാണ് അടിക്കടി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവലോകനം നടത്തുകയും ആവശ്യത്തിന് മരുന്നും മുന്‍ കരുതലുമൊക്കെ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അതൊക്കെ ഫലപ്രദമായി തന്നെ ചെയ്യുന്നുണ്ട്. അതിന് ഏറെ പ്രശംസയും ലഭിക്കുന്നുണ്ട്. ലോകം അത് ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ മലയാള മാധ്യമങ്ങളായ കൊഞ്ചാണന്മാര്‍ അതൊന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല. കേള്‍ക്കുന്നതാകട്ടെ നേരെ നരേന്ദ്രമോദിയെ തിരിഞ്ഞുകുത്താനാണ് പ്രയോജനപ്പെടുത്തുന്നത്.

നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ മറ്റൊന്നും ആയുധമാക്കാന്‍ കഴിയാത്ത പ്രതിപക്ഷത്തിന്റെ നിരാശ ഊഹിക്കാവുന്നതേയുള്ളൂ. അവരുടെ താവളമാണല്ലോ കേരളം. അവരുടെ വായ്‌ത്താരിയാവുകയാണ് മലയാളമാധ്യമങ്ങള്‍. മാധ്യമധര്‍മ്മം എന്ന പ്രാഥമിക കര്‍മ്മംപോലും മറന്ന് കുപ്രചരണങ്ങളുടെ കെട്ടഴിച്ചുവിടുമ്പോള്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണവര്‍ ചെയ്യുന്നത്. വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ആശങ്കയുമെല്ലാം അതിന്റെ പരിണിതഫലങ്ങളാണ്.

കോവിഡ്-19 നെതിരായ വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയതിനെതിരെ വിമര്‍ശനവുമായി ആദ്യം ഇറങ്ങിയത് കേരളത്തിലെ എം.പിമാരാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ നമ്മളെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ ക്യൂ നില്‍ക്കുകയാണ്. അത് ഇന്ത്യയുടെ ഉദാരസമീപനം കണ്ടുകൊണ്ടാണെന്ന് ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല. അതിനിടയിലാണ് മലയാളി വികാരവും മുസ്ലീം പ്രീണനവും ഊതിവീര്‍പ്പിക്കാനുള്ള ശ്രമം. മലയാള മാധ്യമ പ്രവര്‍ത്തകന്‍ (?) സിദ്ദിഖ് കാപ്പനെ യുപി സര്‍ക്കാര്‍ ജയിലില്‍ ചങ്ങലക്കിട്ടിരിക്കുന്നു എന്നാണ് പ്രചാരണം. കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് ചിലര്‍ മുറവിളി കൂടുകയാണ്. ഒരു കൊടുംക്രിമിനല്‍ രോഗബാധിതനാണെങ്കില്‍ ചികിത്സിക്കാന്‍ ജയിലധികൃതര്‍ തയ്യാറാകും. അത് പതിവ്. അതിന് കേരളത്തിലെ എംപിമാര്‍ എന്തിനാണാവോ ഒച്ചവയ്‌ക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം പണ്ട് മദനിയോടെന്നപോലെ കാപ്പനുവേണ്ടിയും രംഗത്തിറങ്ങി. എന്താണ് കാപ്പനുള്ളത്? ഉണ്ടായത്? യുപി പോലീസ് പറയുന്നത് നോക്കാം.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചങ്ങലയ്‌ക്കിട്ട് ആശുപത്രിയില്‍ ബന്ധിച്ചിരിക്കുന്നുവെന്ന പ്രചരണം വ്യാജം. കാപ്പനെ ജാമ്യത്തില്‍ പുറത്തിറക്കാനുള്ള ചില കേന്ദ്രങ്ങളുടെ തന്ത്രമാണ് ഈ പ്രചരണത്തിനു പിന്നിലെന്നും യുപി പോലീസ് വ്യക്തമാക്കുന്നു.  

കൊവിഡ് ബാധിതനായ കാപ്പന്‍ മഥുരയില്‍ ചികിത്സയിലാണ്. മഥുര മെഡിക്കല്‍ കോളേജിലെ പ്രത്യേക കൊവിഡ് വാര്‍ഡില്‍ കഴിയുന്ന കാപ്പനെ ക്രൂരമായി പീഡിപ്പിച്ചെന്ന പ്രചരണം ശുദ്ധഅസംബന്ധവും കളവുമാണെന്നും മഥുര പോലീസ് സൂപ്രണ്ട് പറയുന്നു. കൊവിഡ് രോഗമല്ലാതെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇയാള്‍ക്കില്ലെന്നാണ് കണ്ടെത്തല്‍.  

മെയ് ഒന്നിന് മഥുര ജില്ലാ സെഷന്‍സ് കോടതിയില്‍ കാപ്പനെതിരെയുള്ള കേസിന്റെ തുടര്‍നടപടികള്‍ വരുന്നുണ്ട്. കേസില്‍ ഇയാള്‍ക്കെതിരെ ഗൗരവതരമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. കോടതി ഇക്കാര്യങ്ങള്‍ ശരിവച്ചാല്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ മനുഷ്യാവകാശപ്രശ്‌നം. ഉയര്‍ത്തി ജാമ്യം തേടാനുള്ള നീക്കങ്ങളുടെ ഭാഗമാണ് വ്യാജപ്രചരണമെന്നുമാണ് യുപി പോലീസിന്റെ വിലയിരുത്തല്‍.

അന്തര്‍ദേശീയതലത്തില്‍ ഫണ്ട് പിരിവുമായും കാപ്പന് ബന്ധമുണ്ടെന്ന രേഖകള്‍ കോടതിക്ക് മുന്നിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കലാപം അഴിച്ചുവിടാന്‍ നടന്ന ഗൂഢാലോചനയിലും മറ്റും കാപ്പന്റെ പങ്കു വെളിവാക്കുന്ന കണ്ടെത്തലുകളും കുറ്റപത്രത്തിലുണ്ട്. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന, നിരോധിക്കപ്പെട്ട സിമിയുടെ നേതാക്കളുമായി കാപ്പനുള്ള അടുത്ത ബന്ധവും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. എന്‍ഐഎ അന്വേഷിക്കുന്ന  കേസുമായി ബന്ധപ്പെട്ട ചിലര്‍, കാപ്പനുമായി വിദേശത്തു വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരത്തെ  തുടര്‍ന്ന് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഒമാനില്‍ നിന്ന് കാപ്പന് സാമ്പത്തിക സഹായം ലഭിച്ചെന്ന് ഗുരുതരമായ കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്. അങ്ങിനെയൊരാള്‍ക്കായി വല്ലാതെ വിയര്‍ക്കാന്‍ രംഗത്തിറങ്ങിയവര്‍ക്ക് ദുഷ്ടലാക്കാണുള്ളതെന്നത് വ്യക്തമാണ്.

Tags: ജാമ്യംSiddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

India

കേരള ഹൗസ് ബീഫ് വിവാദം: പോപ്പുലര്‍ ഫ്രണ്ട് താത്വികാചാര്യന്‍ പി. കോയയുടെ പദ്ധതി , സിദ്ദിഖ് കാപ്പന്റെ ക്വട്ടേഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.