ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയുടെ ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മൂല്യത്തിന്റെ കാര്യത്തില്‍, 51 % ഉയര്‍ന്ന 1040 മില്യണ്‍ ഡോളര്‍ (7078 കോടി രൂപ) ആയി.
അളവിന്റെ കാര്യത്തില്‍, 2020-21-ഇല്‍, ജൈവ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 39% ഉയര്‍ന്ന് 888,179 മെട്രിക് ടണ്‍ ആയി. ഇത് 2019-20-ഇല്‍ 638,998 ആയിരുന്നു. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് മേഖല ഈ വളര്‍ച്ച കൈവരിച്ചത്.
ഓയില്‍ കേക്ക് മീലാണ് ഇന്ത്യ കയറ്റുമതി ചെയ്ത പ്രധാന ജൈവ ഉല്‍പ്പന്നങ്ങളില്‍ ഒന്ന്. എണ്ണക്കുരുക്കള്‍, പഴച്ചാറുകള്‍/കുഴമ്പുകള്‍, ഭക്ഷ്യധാന്യങ്ങള്‍, ചോളങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മസാലകള്‍, തേയിലപ്പൊടി, ഔഷധ സസ്യ ഉല്‍പ്പന്നങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, പഞ്ചസാര, പയര്‍വര്‍ഗ്ഗങ്ങള്‍, കോഫി, സുഗന്ധതൈലങ്ങള്‍ എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്ന മറ്റ് പ്രധാന ഉല്‍പ്പന്നങ്ങള്‍.
യൂഎസ്എ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ഗ്രേറ്റ് ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇസ്രായേല്‍, ദക്ഷിണ കൊറിയ തുടങ്ങി 58 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ജൈവ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: