ന്യൂദല്‍ഹി: ഹ്രസ്വകാല ലാഭത്തിനപ്പുറത്തേക്ക് നോക്കാനും ദീര്‍ഘകാല സുസ്ഥിരതയ്ക്കായി പ്രവര്‍ത്തിക്കാനും കഴിയുന്ന ബിസിനസ്സ് നേതാക്കളെയാണ് ലോകത്തിന് ഇന്ന് ആവശ്യമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. ന്യൂദല്‍ഹിയിലെ ഉപരാഷ്ട്രപതി നിവാസില്‍ ഇന്ത്യന്‍ ബി സ്കൂള്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തിനായുള്ള നമ്മുടെ അഭിലാഷം ഒരിക്കലും പ്രകൃതിക്ക് മുറിവേല്‍പ്പിക്കുന്ന വിധത്തിലാകരുത് എന്നും ഉപരാഷ്ട്രപതി ഓര്‍മപ്പെടുത്തി അമേരിക്കയിലെ അസോസിയേഷന് ടു അഡ്വാന്‍സ് കോളേജിയേറ്റ് സ്കൂള്‍സ് ഓഫ് ബിസിനസ് (എഎസിഎസ്ബി), എഡ്യൂക്കേഷന്‍ പ്രൊമോഷന് സൊസൈറ്റി ഫോര്‍ ഇന്ത്യ (ഇപിഎസ്ഐ) എന്നിവര്‍ സംയുക്തമായാണ് രണ്ടുദിവസത്തെ വെര്‍ച്വല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള ബിസിനസ് സ്കൂളുകളിലെ അധ്യാപകര്‍ അടക്കമുള്ളവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച്, ഇരുപതിലേറെ നേതാക്കള്‍, ഡീനുമാര്‍ ,ഡയറക്ടര്‍മാര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ ആശയങ്ങള്‍ പങ്കു വയ്ക്കും ഈ ദുര്‍ഘട സന്ധിയില്‍, പ്രാദേശിക ആഗോള മാനേജ്മന്റ് വിദ്യാഭ്യാസ രംഗത്ത് പിന്തുടരുന്ന മികച്ച മാതൃകകള്‍ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ ഇന്ത്യയിലെ ബിസിനസ് സ്കൂളുകള്‍ക്ക് ഇത് വളരെ വലിയ ഒരു അവസരം ആണെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു
2020ലെ ഇന്ത്യ നൈപുണ്യ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് എംബിഎ പഠനം പൂര്‍ത്തീകരിക്കുന്നതില്‍ 54 ശതമാനം പേര്‍ക്ക് മാത്രമാണ് മികച്ച തൊഴിലുകള്‍ക്ക് ഉള്ള അറിവുകള്‍ സ്വന്തമായുള്ളത്എന്ന് ഓര്‍മിപ്പിച്ച ഉപരാഷ്ട്രപതി, കോഴ്സുകളില്‍ പ്രവേശനം നേടുന്നവരും, തൊഴിലുകള്‍ക്ക് ആവശ്യമായ ശേഷികള്‍ നേടുന്നവരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് രാജ്യത്തെ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവശ്യ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു
ഇതിന്റെ ഭാഗമായി രാജ്യത്തെ വ്യവസായ വിദ്യാഭ്യാസ സമൂഹങ്ങള്‍ തമ്മില്‍ കൂടുതല്‍ ആശയവിനിമയം ആവശ്യമാണെന്നും, ഇതുവഴി രാജ്യത്തെ വിദ്യാഭ്യാസ സമൂഹത്തിന് കൂടുതല്‍ അറിവുകള്‍ സ്വന്തമാക്കാനാകും എന്നും ശ്രീ നായിഡു ഓര്‍മപ്പെടുത്തി. തന്റെ ചുറ്റും ഉള്ളവരോട് മികച്ചരീതിയില്‍ ഇടപഴകാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന നൈപുണ്യ വികസനത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. മികച്ച കഴിവുകള്‍ പുലര്‍ത്തുന്ന, വിജയിച്ച ഒരു മാനേജരെ രൂപപ്പെടുത്തുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ടെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: