ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ എം.എം. നരവാനെ ഇന്ന് സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് മേഖലകളിലെ പ്രവര്‍ത്തന സ്ഥിതി അവലോകനം ചെയ്തു. നോര്‍ത്തേണ്‍ കമാന്‍ഡിലെ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ വൈ.കെ. ജോഷിയും ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സിന്റെ ജിഒസി ലഫ്റ്റനന്റ് ജനറല്‍ പി.ജി.കെ. മേനോനും കരസേനാ മേധാവിയെ അനുഗമിച്ചു.
ജനറല്‍ നരവാനെ സൈനികരുമായി സംവദിക്കുകയും കഠിനമായ ഭൂപ്രദേശങ്ങളിലും ഉയരത്തിലും കാലാവസ്ഥയിലും വിന്യസിക്കപ്പെടുമ്പോഴും അവര്‍ പുലര്‍ത്തുന്ന സ്ഥിരതയെയും ഉയര്‍ന്ന മനോവീര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. കോപ്‌സ് മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും പ്രവര്‍ത്തന സന്നദ്ധതയെക്കുറിച്ചും ജിഒസി ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സ് പിന്നീട് കരസേനാമേധാവിയെ ധരിപ്പിച്ചു. കരസേനാ മേധാവി 2021 ഏപ്രില്‍ 28ന് മടങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക: