ന്യൂദല്‍ഹി: രാജ്യത്തെ ഓക്സിജന്‍ വിതരണത്തിന്റെ മേല്‍നോട്ടം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട്. ഓക്സിജന്‍ ലഭ്യത സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം. ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലഭ്യമായ എല്ലാ ശ്രോതസുകളില്നിന്നും ഓക്സിജന്‍ സംഭരിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
കോവിഡിന്റെ രൂക്ഷ വ്യാപനത്തെ ‘ദേശീയ പ്രതിസന്ധി’ എന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ഓക്സിജന്‍, വാക്സിന് വിതരണത്തിലെ നടപടിക്രമങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി. രാജ്യത്തുടനീളമുള്ള ഓക്സിജന്‍ വിതരണം വിലയിരുത്താനും ലഭ്യത കൂട്ടാനുള്ള മാര്‍ഗങ്ങളും വഴികളും ചര്‍ച്ച ചെയ്യാനും ഏപ്രില്‍ 22ന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള ഓക്സിജന്‍ വിതരണം സുഗമമായും തടസമില്ലാതെയുമാണ് നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ടികളുണ്ടായാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓക്സിജന്റെ ലഭ്യത കൂട്ടാനും വിതരണത്തിനുമായി പുതിയ മാര്‍ഗങ്ങള്‍ തേടണമെന്ന് അദ്ദേഹം മന്ത്രിമാരോട് നിര്‍ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: