തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാതെ തിരുവനന്തപുരത്തെ ലാന്റ് റവന്യൂ കമ്മീഷനറുടെ കാര്യാലയം. 250ല്‍ അധികം ഉദ്യോഗസ്ഥരാണ് ഇവിടുത്തെ അഞ്ച് നിലയുള്ള റവന്യൂ കോപ്ലക്‌സില്‍ മാത്രം ജോലി നോക്കുന്നത്.
വിവിധ സെക്ഷനുകളിലായുള്ള ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥര്‍ ഭയപ്പാടിലാണ്. ഇവരില്‍ കൂടുതല്‍ പേരും വാക്‌സിനെടുത്തെങ്കിലും ഇനിയും എടുക്കാനുള്ളവര്‍ നിരവധിയാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണില്‍ നിന്നും അതീവ പ്രശ്‌നബാധിത ജില്ലകളിലും നിന്നും ഇവിടെ ജീവനക്കാരെത്തുന്നു.
ആഴ്ചയില്‍ പോയി വരുന്നവരും സ്ഥിരമായി പോയി വരുന്നവരും ഇതിലുണ്ട്. പോയി വരുന്നവരില്‍ നല്ലൊരു വിഭാഗവും ട്രെയിനിലും ബസുകളിലുമാണ് യാത്ര ചെയ്യുന്നത്. സിവില്‍ സപ്ലൈസ്, പഞ്ചായത്ത്, പൊതുമരാത്ത്, ഇറിഗേഷന്‍ തുടങ്ങിയ ഓഫീസുകളും സമീപത്ത് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയും കോവിഡ് വ്യാപനം എത്തിയതോടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇവരെല്ലാം ഭക്ഷണം കഴിക്കുന്നത് പൊതുമരാമത്ത് കാന്റീന്‍, റവന്യൂ കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്.
ലാന്റ് റവന്യൂ കമ്മീഷന്‍ അവശ്യ സര്‍വ്വീസില്‍പ്പെട്ടതല്ലാത്തതിനാല്‍ തന്നെ ജീവനക്കാരുടെ എണ്ണം പാതിയായി കുറക്കണമെന്നാണ് ആവശ്യം. ജീവനക്കാര്‍ ദൂരെ നിന്നും എത്തുന്നതിനാല്‍ ഓരോ ആഴ്ചയും പുതിയ സ്റ്റാഫുകള്‍ എത്തുന്ന തരത്തില്‍ ജോലി സമയം മാറ്റണം. മലപ്പുറം, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ കളക്ടേ്റ്റ്, വിവിധ താലൂക്ക് ഓഫീസുകള്‍ എന്നിവ ഇത്തരത്തില്‍ ജീവനക്കാരുടെ എണ്ണം പാതിയായി കുറച്ച് കഴിഞ്ഞു. ഫയലുകളെല്ലാം പലപ്പോഴും മറ്റ് ഓഫീസുകളിലേക്കും തിരിച്ചും അയക്കാറുണ്ട്. പലപ്പോഴും ആവശ്യങ്ങള്‍ക്കായി മറ്റ് സെക്ഷനുകളിലും ജീവനക്കാര്‍ക്ക് എത്തേണ്ടി വരും. കോവിഡ് വ്യാപനം രൂക്ഷമായതിനൊപ്പം ജീവനക്കാര്‍ യാത്ര ചെയ്യുന്നവര്‍ കൂടി ആയതിനാല്‍ രോഗ വ്യാപനത്തിന് വലിയ സാധ്യതയും നിലവിലുണ്ട്. ഇത് കണക്കിലെടുത്ത് നടപടി എടുക്കണണെന്നാണ് ഉദ്യോഗസ്ഥരുടെ സംഘടനാ പ്രതിനിധികളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: