ന്യൂദല്‍ഹി: ആസ്ത്രേല്യന്‍ ക്രിക്കറ്റര്‍ പാറ്റ് കമ്മിന്‍സ് കഴിഞ്ഞ ദിവസം 50,000 ഡോളര്‍ പിഎം കെയേഴ്സിലേക്ക് സംഭാവന നല്‍കിയപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും ലിബറലുകള്‍ക്കും ജിഹാദികള്‍ക്കും വലിയ മനപ്രയാസമായി. പിന്നാലെ പിഎം കെയേഴ്സിനെതിരായ ട്വീറ്റുകളായിരുന്നു.
ഓഡിറ്റില്ല, വിശ്വാസ്യതയോടെ ഫണ്ട് മാനേജ് ചെയ്യപ്പെടുന്നില്ല എന്നിങ്ങനെ പോയി വിമര്‍ശനങ്ങള്‍. എന്തൊക്കെ സംശയങ്ങള്‍ ഉയര്‍ത്തിയാലും വീണ്ടും പിഎം കെയേഴ്സിലേക്കുള്ള പണമൊഴുക്ക് തുടരുകയാണ്. ചൊവ്വാഴ്ച തിബത്തിലെ ബുദ്ധമതക്കാരുടെ ആത്മീയാചാര്യനായ ദലൈലാമ പിഎം കെയേഴ്സിലേക്ക് സംഭാവന ചെയ്തു.
തുടക്കം മുതലേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ പിഎം കെയേഴ്സിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ നോക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. പിന്നീട് ഒരു എന്‍ജിഒ പിഎം കെയേഴ്സിനെതിരെ പരാതിയുമായി സുപ്രിംകോടതിയെ സമീപിച്ചു. ഈ ഫണ്ട് ദേശീയ ദുരന്തനിവാരണ സമിതിയിലേക്ക് കൈമാറണമെന്നായിരുന്നു ആവശ്യം. അതായത് പിഎം കെയേഴ്സ് എന്ന പേരില്‍ പ്രത്യേകം ഫണ്ട് സ്വരൂപിക്കേണ്ടതില്ല എന്നതായിരുന്നു വാദം. എന്നാല്‍ വാദങ്ങള്‍ കേട്ട അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ മൂന്നംഗബെഞ്ച് അതെല്ലാം തള്ളിക്കളഞ്ഞു. പിഎം കെയേഴ്സും കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ദുരന്തനിവാരണ സമിതിയും രണ്ടും രണ്ട് ഉദ്ദേശവും ലക്ഷ്യവും താല്‍പര്യവും ഉള്ള സ്ഥാപനങ്ങളാണെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷിച്ചത്.
കൃത്യമായി ഓഡിറ്റുള്ള, സുതാര്യമായി കൈകാര്യം ചെയ്യുന്ന ഫണ്ടാണ് പിഎം കെയേഴ്‌സ്. രാജ്യത്തെ അടിയന്തരഅപകടസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇതിന്റെ അധ്യക്ഷന്‍. പ്രധാനമന്ത്രിയുടെ വിശ്വാസ്യത തന്നെയാണ് ഈ ഫണ്ടിന്റെയും വിശ്വാസ്യത. പ്രധാനമന്ത്രിയ്‌ക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, ധനകാര്യമന്ത്രി എന്നിവരും അംഗങ്ങളാണ്. ഒരു സ്വതന്ത്ര ഓഡിറ്റിംഗ് സ്ഥാപനമാണ് ഇതിന്റെ ഓഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. 2020 മാര്‍ച്ച് 27നാണ് പിഎം കെയേഴ്സ് ഫണ്ട് രജിസ്റ്റര്‍ ചെയ്തത്. 2019-2020 കാലയളവില്‍ 3076 കോടിയാണ് സംഭാവനയായി ലഭിച്ചത്. ഇതത്രയും ഇന്ത്യയ്‌ക്കകത്ത് നിന്നാണ് എത്തിയത്. വിദേശത്ത് നിന്നും ആകെ 39.68 ലക്ഷമേ എത്തിയുള്ളൂ.
ഈ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന വെറും 2.25 ലക്ഷം രൂപയായിരുന്നു! കോവിഡിന് വേണ്ടി രൂപീകരിച്ച പിഎം കെയേഴ്സ് പിന്നീട് ഒരു ചാരിറ്റബിള്‍ ട്രസ്റ്റായി നിലനിര്‍ത്താമെന്ന് തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് അടിയന്തരഘട്ടങ്ങള്‍ വരുമ്പോള്‍ ചെലവിടാനുള്ള ഫണ്ട് എന്നതാണ് സങ്കല്‍പം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാബാങ്കുകള്‍, നേവി, ആര്‍മി എന്നിവരാണ് ഫണ്ട് സംഭാവന ചെ്യത് പ്രധാനസ്ഥാപനങ്ങള്‍.
ഈയിടെ പിഎം കെയേഴ്‌സ് സര്‍ക്കാര്‍ ആശുപത്രികളില്‍ 551 പിഎസ്എ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള ഫണ്ട് വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. നേരത്തെ 162 ഓക്സിജന്‍ പ്ലാന്‍റുകല്‍ സ്ഥാപിക്കാന്‍ 201 കോടി പിഎം കെയേഴ്സില്‍ നിന്നും നല്‍കിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 551 പിഎസ്എ ഓക്സിജന്‍ പ്ലാന്‍റുകള്‍.
ആദ്യഘട്ട വാക്‌സിനേഷന് 2200 കോടി രൂപയാണ് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നും ചെലവഴിച്ചത്. ഇത് പ്രധാനമായും മുന്‍നിരപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും വാക്‌സിന്‍ നല്‍കാന്‍ വേണ്ടിയായിരുന്നു. ഒന്നാം തരംഗത്തിലെ കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ 3100 കോടി രൂപയാണ് ചെലവാക്കിയത്. ഇതില്‍ 2000 കോടി രൂപ വെന്‍റിലേറ്റുകള്‍ക്കും ആയിരം കോടി രൂപ അതിഥി ത്തൊഴിലാളികളുടെ ക്ഷേമത്തിനും 100 കോടി രൂപ വാക്‌സിന്‍ വികസിപ്പിക്കുന്നതിനും ചെലവഴിച്ചു.
പാറ്റ് കമ്മിന്‍സ്…താങ്കള്‍ക്ക് ഒരു കാര്യം ഉറപ്പിക്കാം. താങ്കള്‍ നല്‍കിയ തുകയിലെ ഒരു ഡോളര്‍ പോലും പാഴാവുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: