തിരുവനന്തപുരം: വാക്സിനേഷന്റെ ഭാഗമായവര്‍ക്ക് ഇരുപത്തിയെട്ട് ദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് രക്തദാനം ചെയ്യുവാന്‍ സാധിക്കു എന്ന സാഹചര്യത്തില്‍ അതിനെ അതിജീവിക്കാന്‍ എബിവിപി രക്തദാന ക്യാംപയിനിങ്ങ്. ‘അതിജീവനത്തിന്റെ കരുതല്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി ‘നിരാമയ’ എന്ന പേരിലാണ് രക്തദാന ക്യാംപയിനിങ്ങിന് എബിവിപി നേതൃത്വം കെടുക്കുന്നത്.
കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാന്‍ രാജ്യം മുഴുവന്‍ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പതിനെട്ടു വയസ്സ് മുതല്‍ നാല്പത്തിയഞ്ച് വയസ്സ് വരെയുള്ള യുവ സമൂഹം വരുന്ന ദിവസങ്ങളില്‍ വാക്സിനേഷന്റെ ഭാഗമാകുന്നതിനാല്‍ വ്യാപകമായ രക്തക്ഷാമമാണ് രാജ്യത്ത് ഉണ്ടാകുവാന്‍ പോകുന്നത്.
ബ്ലഡ് ബാങ്കില്‍ രക്തം സ്റ്റോക്ക് ഇല്ലാതെ കുഞ്ഞുങ്ങളുടെ പോലും അടിയന്തിര സര്‍ജറികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ കഷ്ടപ്പെടുന്നു. കാന്‍സര്‍ രോഗികളുടെയും ഗര്‍ഭിണികളുടെയും അപകടത്തില്‍പ്പെടുവരുടെയും ബന്ധുക്കള്‍ രക്തദാതാക്കള്‍ക്കായി പരക്കം പായുകയാണ്. ഒരു ആശുപത്രിയില്‍ അല്ല. ഒരുവിധം എല്ലാം ആശുപത്രികളിലെയും സ്ഥിതി ഇത് തന്നെയാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രക്തദാനത്തിന് ആളുകള്‍ പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. കോവിഡ് കാരണം കോളേജുകളും ഓഫീസുകളും ഇല്ലാത്തതിനാല്‍ രക്തദാന ക്യാമ്പുകള്‍ വളരെ കുറഞ്ഞു.
വാക്സിനേഷന് എടുക്കുന്നതിനു മുന്‍പ് തന്നെ രക്തം ദാനം ചെയ്ത് സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുക എന്ന മഹത്തായ സന്ദേശമാണ് നിരാമയ എന്ന രക്തദാന ക്യാംപയിനിങ്ങിലൂടെ എബിവിപി നല്‍കുന്നത്.
സമൂഹം ഇത്തരത്തിലൊരു വെല്ലുവിളി നേരിടുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥി-യുവജന സമൂഹവും കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ രക്തദാന ക്യാംപയിനിങ്ങിന്റെ ഭാഗമാകണമെന്ന് എബിവിപി നേതൃത്വം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: