വൈക്കം: തോടുകളില്‍ വെള്ളമൊഴുക്കു നിലച്ചതോടെ ഓരുമുട്ടുകള്‍ മലിനീകരണപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യാപക പരാതി. അപ്പര്‍ കുട്ടനാട് ഭാഗങ്ങളിലെ പുഞ്ചകൃഷിയെ ഓരുവെള്ളത്തില്‍ നിന്ന് സംരക്ഷിക്കാനാണ് വൈക്കത്തെ ഇടയാറുകളിലും ചെറിയ തോടുകളിലും ഓരുമുട്ടുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
കൃഷിയ്ക്കു മുമ്പേ സ്ഥാപിച്ച ഇവ വിളവെടുപ്പ് കഴിഞ്ഞിട്ടും പൊളിച്ചു നീക്കാത്തതാണ് വിവിധ തരത്തിലുള്ള മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുന്നുണ്ട്. തോടുകളിലേക്കുള്ള നീരൊഴുക്ക് നിന്നതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാലിന്യ പ്രശ്നങ്ങള്‍ രൂക്ഷമാണ്. ഇത് ഒഴിവാക്കാന്‍ ഓരുവെള്ളം കയറി ഇറങ്ങി നീരൊഴുക്കുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ജനങ്ങള്‍ പറയുന്നു.
വൈക്കത്തും പരിസരപ്രദേശങ്ങളിലുമുള്ള തോടുകളില്‍ നിരവധി ഓരുമുട്ടുകളാണ് ഉള്ളത്. വെള്ളം മിലനമായതേമാടെ തോട്ടില്‍ കുളിക്കുന്നവരുടെ ശരീരം ചൊറിഞ്ഞു തടിക്കുന്നുണ്ടെന്ന പരാതി വ്യാപകമായി ഉര്‍ന്ന സാഹചര്യത്തിലാണ് ഓരുമുട്ടുകള്‍ പൊളിച്ചുമാറ്റണം എന്ന ആവശ്യം ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: