തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലേയ്ക്ക് രണ്ടു ദിവസം ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഒരു പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. 7 ദിവസം പ്രസാദ വിതരണവും നിർത്തിവച്ചിട്ടുണ്ട്.
തന്ത്രിയുടെ നിർദേശം അനുസരിച്ചാണ് ക്ഷേത്രം അടക്കാൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കും.
വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: