കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ മാസ് ടെസ്റ്റിങ്ങില്‍ ജില്ലയില്‍ 14,405 ആളുകള്‍ പങ്കാളികളായി. ഭൂരിഭാഗം കൊവിഡ് ബാധിതരെ കണ്ടെത്തി ക്വാറന്റീന് നല്‍കുക എന്ന ലക്ഷ്യത്തോടെ പരിശോധനകള്‍ നടത്തി. ജില്ല – താലൂക്ക് ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഷോപ്പുടമകള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. ലക്ഷണങ്ങളുള്ളവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിനും വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: